തിരുവനന്തപുരം:[www.malabarflash.com] പള്ളിച്ചലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനു നേരെ ചെരുപ്പേറ്. സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ചെരുപ്പേറുണ്ടായത്. ഇവിടെ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെയാണ് ചെരുപ്പേറുണ്ടായത്. വെടിവച്ചാന്‍ കോവിലിന് സമീപം വൈകിട്ട് ആറരയോടെയിരുന്നു സംഭവം.
സ്പീക്കര്‍ എന്‍. ശക്തനും മന്ത്രി എം.കെ. മുനീറും മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പരിപാടിക്ക് മന്ത്രി കെ.എം മാണിയും എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കെ.എം മാണി ചടങ്ങിനെത്തിയില്ല. കെ.എം മാണിക്കെതിരെ പ്രതിഷേധിക്കാനാണ് സി.പി.എം പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ മാണി എത്താത്തതിനെത്തുടര്‍ന്ന് പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെ നീളുകയായിരുന്നു.
പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പാഞ്ഞെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ കറുത്ത കൊടിയും കൊടി കെട്ടിയ വടിയും വാഹനത്തിന് നേര്‍ക്ക് വലിച്ചെറിഞ്ഞു. ഇതിനിടെ ആരോ ഒരു ചെരിപ്പും വാഹനത്തിന് നേരെ എറിഞ്ഞു. ഉടന്‍ തന്നെ പോലീസും സുരക്ഷാ അംഗങ്ങളും മുഖ്യമന്ത്രിക്ക് വലയം തീര്‍ത്തു. ചെരിപ്പോ മറ്റ് വസ്തുക്കളോ മന്ത്രിമാരുടെ ആരുടേയും ദേഹത്ത് കൊണ്ടില്ല. ചെരുപ്പേറിനെത്തുടര്‍ന്ന് പോലീസ് സി.പി.എം പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

No comments:
Post a Comment