ഉദുമ:[www.malabarflash.com] കുഞ്ഞിന് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊളളലേററ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദുമ പാലക്കുന്ന് അങ്കക്കളരിയിലെ പരേതനായ റഹീമിന്റെയും ജമീലയുടെയും മകളായ ജലീല (22) ആണ് വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
കഴിഞ്ഞ വെളളിയാഴ്ച രാവിലെ 7 മണിയോടെ ഭര്‍ത്താവ് ജസീമിന്റെ മടക്കര തുരുത്തിയിലുളള വീട്ടില്‍ വെച്ച് ഒന്നര വയസ്സുളള മകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സ്റ്റൗവില്‍ നിന്നും ഷാളിലേക്ക് തീപടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും മംഗലാപുരത്തേക്ക് മാററുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment