Latest News

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പതിനാറുകാരന്‍ സഹോദരിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി

ഐസ്‌വല്‍:[www.malabarflash.com] മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പതിനാറുകാരന്‍ സഹോദരി ഭര്‍ത്താവിനെയും സഹോദരിയെയും കൊലപ്പെടുത്തി 36,000 രൂപ മോഷ്ടിച്ചു. മിസോറമിലെ ഐസ്‌വല്‍ ജില്ലയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. 

പിടിയിലായ ശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനോടാണ് കുട്ടി ഇക്കാര്യം സമ്മതിച്ചത്. ജൂലൈ ആറിനാണ് പതിനാറുകാരന്‍ ഇരുവരെയും കൊലപ്പെടുത്തി 36,000 രൂപ മോഷ്ടിച്ചതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള സിംഗിള്‍ ബാരലല്‍ തോക്ക് കുട്ടിയുടെ കൈവശമുണ്ടായിരുന്നു. മോഷണ സമയത്ത് ഇത് ഉപയോഗിച്ച് സഹോദരിയെയും ഭര്‍ത്താവിനെയും വെടിവച്ചു കൊല്ലുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങാനാണ് പണം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം കുട്ടിയ്ക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്.
Advertisement

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.