മധുര: [www.malabarflash.com]കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി മരിച്ചിട്ടില്ലെന്ന് ഡി.എന്‍.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ നാല് പേര്‍ക്ക് ഒരോ ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
മേകലയെന്ന യുവതി 2002 ല്‍ 'കൊല്ലപ്പെട്ട' കേസില്‍ മധുര ബെഞ്ച് ജഡ്ജി നാഗമുത്തുവാണ് കേസില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിട്ടത്. തൂത്തുക്കുടി കോടതിയാണ് യുവതി കൊല്ലപ്പെട്ടതായി വിധിച്ച് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ ഇതിനിടെ 2011 ല്‍ യുവതി നാടകീയമായി ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ പ്രത്യക്ഷമായതാണ് കേസില്‍ വഴിത്തിരിവായത്. ഇതിനെത്തുടര്‍ന്ന് കേസില്‍ നിയമനടപടി നേരിടേണ്ടി വന്ന രണ്ട് പേര്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിനും ക്രമിനല്‍ കേസില്‍ ഉള്‍പ്പെടുത്തിയതിനുമെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മേകലയെയും അച്ഛന്‍ മുത്തുവിനെയുമാണ് കോടതിനിര്‍ദേശ പ്രകാരം ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയത്. യുവതി മരിച്ചതായി റിപ്പോര്‍ട്ട് നല്‍കിയ പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കേടതി വിസമ്മതിച്ചു. സൂപ്പര്‍ ഇംപോസിഷന്‍ നടത്തിയായിരുന്നു പോലീസ് യുവതി മരിച്ചതായി പ്രഖ്യാപിച്ചിരുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment