ന്യൂഡല്‍ഹി: [www.malabarflash.com] ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വൈകുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി. കര്‍ണാടക സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യത്തില്‍ എന്തുതീരുമാനം എടുത്തെന്ന് കോടതി ചോദിച്ചു. ഇക്കാര്യം അറിയിക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ച സമയം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പി. ഡി.പി നേതാവ് അബ്ദുള്‍നാസര്‍ മദനി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നാണ് മദനി ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ജഡ്ജി 49-ാം നമ്പര്‍ കോടതിയില്‍ വിചാരണ വൈകുന്നുവെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മദനി കുറ്റപ്പെടുത്തി. വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടുകൊല്ലം വേണ്ടിവരുമെന്ന് കര്‍ണാടക ഹൈക്കോടതിയെ വിചാരണക്കോടതി അറിയിച്ചിരിക്കുകയാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment