കാഞ്ഞങ്ങാട്: [www.malabarflash.com] ദേശീയപാതയിലെ കുഴി വെട്ടിക്കുന്നതിനിടയില്‍ സിലിണ്ടര്‍ കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് 110 കെ.വി. ലൈനിന്റെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ ലോറിയ്ക്ക് മുകളില്‍ വീണു. വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആറങ്ങാടി ഇറക്കത്തില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ചെരിഞ്ഞ ലോറി വെളളിയാഴ്ച രാവിലെയോടെയാണ് പൂര്‍ണ്ണമായും മറിഞ്ഞ് വീണത്. മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടം നടന്നയുടന്‍ വിവരമറിഞ്ഞ് അധികൃതര്‍ പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
ചെരിഞ്ഞ ലോറി വെളളിയാഴ്ച രാവിലെ നീക്കാമെന്ന ധാരണയില്‍ എല്ലാവരും പിരിഞ്ഞ് പോവുകയായിരുന്നു. ഒരു ഭാഗം ചെളിയില്‍ പൂണ്ടിരുന്ന ലോറി പുലര്‍ച്ചയോടെ മറിഞ്ഞ് കിടക്കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment