കാഞ്ഞങ്ങാട്; [www.malabarflash.com] മംഗലാപുരത്തെ പെണ്‍വാണിഭകേന്ദ്രത്തില്‍ നിന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ രക്ഷപ്പെടുത്തിയ കര്‍ണ്ണാടക സ്വദേശിനിയായ പെണ്‍കുട്ടി പരപ്പയിലെ അനാഥമന്ദിരത്തില്‍ കഴിയുന്നു.
മംഗല്‍പ്പാടി വാടകക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിച്ചിരുന്ന പതിനഞ്ചുകാരിയാണ് അനാഥരായ പെണ്‍കുട്ടികളെയും സ്ത്രീകളെയുംബാലികമാരെയും താമസിപ്പിക്കുന്ന മന്ദിരത്തില്‍ കഴിയുന്നത്.
നാലുമാസം മുമ്പാണ് പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്നും പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ രക്ഷപ്പെടുത്തിയത്.മംഗല്‍പ്പാടി ക്വാര്‍ട്ടേഴ്‌സില്‍ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് ലൈംഗികമായി പീഡിപ്പിച്ച ശേഷം പെണ്‍വാണിഭമാഫിയാസംഘങ്ങള്‍ക്ക് കൈമാറുകയായിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കുറച്ചുദിവസങ്ങളായി ക്ലാസില്‍ ഹാജരാകുന്നില്ലെന്ന വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പെണ്‍വാണിഭസംഘത്തിന്റെവലയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് കേസെടുക്കുകയും ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഈ യുവാവ് പെണ്‍കുട്ടിയ കാസര്‍കോട്ടെയും മംഗലാപുരത്തെയും ലോഡ്ജുകളിലും വാടകക്വാര്‍ട്ടേഴ്‌സുകളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് പെണ്‍വാണിഭസംഘത്തിന് കൈമാറുകയും ചെയ്തുവെന്നാണ് പോലീസ് അന്വേണത്തില്‍ തെളിഞ്ഞത്.
കാസര്‍കോട്ടെയും മംഗലാപുരത്തെയും പെണ്‍വാണിഭസംഘത്തിന്റെ ഇടനിലക്കാരില്‍ ഒരാളായ കര്‍ണ്ണാടക ഷിമോഗ സ്വദേശിനിയായ ജാസ്മിന്‍ എന്ന സ്ത്രീ മുഖാന്തിരമാണ് പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് വില്‍പ്പന നടത്തിയിരുന്നത്.ജാസ്മിനെ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി ഐ കെ പി സുരേഷ് ബാബു അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിന് പുറമെ മറ്റ് മൂന്ന് യുവാക്കള്‍ കൂടി പ്രതികളാണ്.
കാസര്‍കോട്ടെ ലോഡ്ജില്‍ ബന്ധു അടക്കം നാല് യുവാക്കള്‍ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ബന്ധു അറസ്റ്റിലായെങ്കിലും മറ്റ് പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതിനാണ് ജാസ്മിനെതിരെ പോലീസ് കേസെടുത്തിരുന്നത്. കേസിലെ മുഖ്യപ്രതി ഇപ്പോഴും ജാമ്യം കിട്ടാതെ റിമാന്റില്‍ തന്നെ കഴിയുകയാണ്.അതേസമയം ജാസ്മിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
അന്വേഷണഘട്ടത്തില്‍ തന്നെ ചൈല്‍ഡ് ലൈനിന്റെ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ പോലീസിന് സാധിച്ചിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുകയുംതുടര്‍ന്ന് പരവനടുക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു.കുറച്ചുനാള്‍ ഇവിടെ കഴിഞ്ഞ പെണ്‍കുട്ടിയെ പിന്നീടാണ് പരപ്പയിലെ അനാഥമന്ദിരത്തിലേക്ക് മാറ്റിയത്.
കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലാകാത്തതിനാല്‍ കോടതിയിലെ കുറ്റപത്രസമര്‍പ്പണത്തിന് കാലതാമസമുണ്ടാകും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment