അജാനൂര്‍: [www.malabarflash.com] മാണിക്കോത്ത് മഡിയനില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ സാമൂഹ്യ ദ്രോഹികളുടെ ശ്രമം. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ കവാടത്തിന് പെയ്ന്റടിച്ച് വികൃതമാക്കിയതായി വ്യാഴാഴ്ച പുലര്‍ച്ചെ പ്രഭാത നമസ്‌കാരത്തിന് മാണിക്കോത്ത് ജുമാ മസ്ജിദിലെത്തിയ യുവാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
നാട്ടില്‍ സമാധാനം തകര്‍ക്കാനുള്ള ക്ഷുദ്ര ശക്തികളുടെ നടപടിയാണിതെന്ന് മനസ്സിലാക്കിയ യുവാക്കള്‍ ഉടന്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പെയ്ന്റടിച്ച് വികൃതമാക്കിയ ഭാഗം തുടച്ചു വൃത്തിയാക്കുകയും ചെയ്തു. യുവാക്കാളുടെ സമയോചിതമായ ഇടപ്പെടലാണ് സ്ഥലത്ത് ഉടലെടുക്കേണ്ടിയിരുന്ന സംഘര്‍ഷാവസ്ഥ നീങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.
മഡിയന്‍ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പോലീസിന്റെ നിരീക്ഷണ ക്യാമറ ഈയിടെ തകരാറിലായിരുന്നു.
ഇതേ തുടര്‍ന്ന് അഴിച്ചുകൊണ്ടുപോയ ക്യാമറ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഈ ക്യാമറ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ക്ഷേത്ര കവാടത്തിന് പെയ്ന്റടിച്ച സാമൂഹ്യാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച ശക്തികളെ പിടികൂടാന്‍ സാധിക്കുമായിരുന്നു.
ഇതേ തുടര്‍ന്ന് അഴിച്ചുകൊണ്ടുപോയ ക്യാമറ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഈ ക്യാമറ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ക്ഷേത്ര കവാടത്തിന് പെയ്ന്റടിച്ച സാമൂഹ്യാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച ശക്തികളെ പിടികൂടാന്‍ സാധിക്കുമായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡോ.എസ്.ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി, കെ.ഹരിശ്ചന്ദ്ര നായക്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മാണിക്കോത്ത് ജമാഅത്ത് പ്രസിഡണ്ട് മുബാറക് ഹൈസനാര്‍ ഹാജി, ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ ആവശ്യപ്പെട്ടു.
മഡിയന്‍ പ്രദേശത്ത് സമാധാന ഭംഗം വരുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ശക്തികളെ നിലക്ക് നിര്‍ത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍ഏ ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment