Latest News

ഫഹദ് വധം: കുട്ടികള്‍ ദൃക്‌സാക്ഷികള്‍; കുറ്റപത്രം 90 ദിവസത്തിനകം



കാഞ്ഞങ്ങാട്: [www.malabarflash.com]കല്ല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി കണ്ണോത്തെ മുഹമ്മദ് ഫഹദി(എട്ട്)നെ കൊന്ന കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കുമെന്ന് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായക് പറഞ്ഞു. 

ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവാക്കും. കേസില്‍ കുട്ടികളാണ് ദൃക്‌സാക്ഷികള്‍. സൂക്ഷ്മതയോടെ കുറ്റപത്രം തയ്യാറാക്കുമെന്നും പ്രതി രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. 

റിമാണ്ടില്‍ കഴിയുന്ന പ്രതി കണ്ണോത്തെ വിജയന്‍ (35) സാധാരണ നിലയിലാണ് പെരുമാറുന്നത്. മനോരോഗമെന്നത് അഭിനയം മാത്രമാണെന്നാണ് സംശയം.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.