കാഞ്ഞങ്ങാട്: [www.malabarflash.com] ബിഎസ്എന്‍എലിന്റെ പേരില്‍ സമ്മാന തട്ടിപ്പ്. മൂന്നു ഗ്രാം സ്വര്‍ണവും 1500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും പ്രതീക്ഷിച്ചിരുന്ന ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കിട്ടിയത് 50 രൂപ പോലും വിലമതിക്കാത്ത മുത്തുമാല.
പുതുതായെടുത്ത ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറിലേക്കാണു കൊച്ചിയിലെ ഒരു ജ്വല്ലറിയുടെ പേരില്‍ വിളിയെത്തിയത്.
നറുക്കെടുപ്പില്‍ നിങ്ങളുടെ സിം കാര്‍ഡ് നമ്പര്‍ തിരഞ്ഞെടുക്കപ്പെട്ടെന്നും സമ്മാനം ഉടന്‍ വീട്ടിലെത്തുമെന്നുമായിരുന്നു മധുരമൊഴി. സാധാരണ ഹിന്ദിയിലോ ഇംഗ്ലിഷിലോ എത്തുന്ന തട്ടിപ്പ് ഫോണ്‍ കാള്‍ ഇക്കുറി മധുരമലയാളത്തില്. സമ്മാനങ്ങള്‍ വിപിപിയായി കൈപ്പറ്റണമെന്നും ഫോണ്‍ മുഖേന അറിയിച്ചിരുന്നു.
എന്നാല്‍ 525 രൂപ അടച്ച് വിപിപിയായി കൈപ്പറ്റിയ സമ്മാനപ്പൊതി തുറന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഹൈദരാബാദ് എച്ച്എംടി നഗറിലെ ഒരു ജ്വല്ലറിയുടെ ലേബലോടുകൂടിയ കവറിലാണു സമ്മാനമെത്തിയത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment