Latest News

ഹറമില്‍ ‘സെല്‍ഫി’ ഒഴിവാക്കാന്‍ നിര്‍ദേശം

മക്ക: [www.malabarflash.com] ഹറമിന്‍െറ വിശുദ്ധിക്കും ആരാധന ചടങ്ങുകളുടെ പവിത്രതക്കും ഭംഗം വരുത്തുന്ന തരത്തിലുള്ള ‘സെല്‍ഫി’ ഭ്രമം ഒഴിവാക്കാന്‍ അധികൃതരുടെ നിര്‍ദേശം. 27ാം രാവും ഖത്മുല്‍ ഖുര്‍ആന്‍ ദിനവും ഉള്‍പ്പെട്ട റംസാന്‍ അവസാന പത്തിലുണ്ടാകുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് ഗവണ്‍മെന്‍റ് നല്‍കുന്ന എസ്.എം.എസ് സന്ദേശങ്ങളുടെ ഭാഗമായാണ് ‘സെല്‍ഫി’ നിരുത്സാഹപ്പെടുത്തുന്ന സന്ദേശവും. 

അറബി, ഉര്‍ദു, മലായ ഭാഷകളിലും ഇതര ഭാഷകളിലുമുള്ള സന്ദേശങ്ങള്‍ സ്വദേശികളെയും വിദേശികളെയും ഒരു പോലെ ലക്ഷ്യം വെച്ചുള്ളതാണ്.റംസാനിലെ വമ്പിച്ച തിരക്കിനിടയിലും കഅ്ബ പ്രദക്ഷിണസ്ഥാനത്തു നിന്നു പോലും ‘സെല്‍ഫി’യെടുക്കാന്‍ ആളുകള്‍ തിടുക്കപ്പെടുന്നത് പലപ്പോഴും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം.
ഹറമില്‍ ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനായി പുതുതായി പണി കഴിപ്പിച്ച കിങ് അബ്ദുല്ല വികസനപദ്ധതിയുടെ ഭാഗത്തേക്ക് നമസ്കാരത്തിനും മറ്റും എത്തുന്ന സന്ദര്‍ശകര്‍ സൗകര്യപ്പെടുത്തണമെന്നും അഭ്യര്‍ഥനയുണ്ട്.
വികസന നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ വിദേശതീര്‍ഥാടകര്‍ക്കും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്കും സൗകര്യം ചെയ്തു കൊടുക്കാന്‍ ഉംറ തീര്‍ഥാടനം നീട്ടിവെക്കാന്‍ മക്കയിലുള്ളവരോട് സുരക്ഷ വിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
ഹജ്റുല്‍ അസ്വദിന്‍െറ ഭാഗത്താണ് കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്.
ആ ഭാഗത്ത് തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകര്‍ സഹകരിക്കണമെന്നും ത്വവാഫിന് താല്‍ക്കാലിക മത്വാഫ് അടക്കമുള്ള സൗകര്യമേര്‍പ്പെടുത്തിയത് ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Advertisement

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.