Latest News

പത്തനംതിട്ടയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥിനികളില്‍ രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പാലക്കാട്: [www.malabarflash.com]പത്തനംതിട്ടയില്‍നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥിനികളില്‍ രണ്ടു പേരെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്തെി. ഗുരുതര പരിക്കുകളോടെ ട്രാക്കിനരികില്‍ കിടന്ന ഒരു കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കോന്നി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനികളായ ഐരവന്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍. നായര്‍ (17), കോന്നി തെക്കുംകാവ് പുത്തന്‍പറമ്പ് വീട്ടില്‍ സുജാതയുടെ മകള്‍ രാജി (16) എന്നിവരാണ് മരിച്ചത്.

സാരമായി പരിക്കേറ്റ കോന്നി ഐരവന്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ കെ. സുരേഷിന്‍െറ മകള്‍ ആര്യയാണ് (16) ചികിത്സയിലുള്ളത്. ആര്യ അപകടനില തരണംചെയ്തിട്ടില്ലെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഒറ്റപ്പാലത്തിനടുത്ത് മങ്കര, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച രാവിലെ 6.40നാണ് സംഭവം. ഒരുമിച്ച് യാത്രചെയ്ത മൂവരും ഒരേ സമയം ട്രെയിനില്‍നിന്ന് ചാടുകയായിരുന്നെന്നാണ് സംശയിക്കുന്നത്. പത്തിരിപ്പാല പേരൂര്‍ പൂക്കാട്ടുകുന്നിന് സമീപംവെച്ചാണ് ട്രെയിനില്‍നിന്ന് ചാടിയതെന്ന് കരുതുന്നത്.

ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ട്രെയിന്‍ കടന്നുപോയ ഉടനെയാണ് പാളത്തിലും അരികിലുമായി വീണുകിടന്ന പെണ്‍കുട്ടികളെ കണ്ടത്. ഇതിന് പിന്നാലെ ഒരു ചരക്കുവണ്ടിയാണ് കടന്നുപോയത്. പാലക്കാട്ടുനിന്നോ അതിനുമുമ്പോ ഉള്ള ഏതെങ്കിലും സ്റ്റേഷനില്‍നിന്നാകാം മൂവരും ട്രെയിനില്‍ കയറിയതെന്നാണ് കരുതുന്നത്. ജൂലൈ ഒമ്പതുമുതല്‍ മൂവരെയും പത്തനംതിട്ടയില്‍നിന്ന് കാണാതായിരുന്നു.

രണ്ട് റെയില്‍വേ ട്രാക്കിനുമിടയിലുള്ള സ്ഥലത്താണ് രാജിയും ആര്യയും കിടന്നിരുന്നത്. രാജിയുടെ മൃതദേഹം ട്രാക്കിന് നടുവില്‍ തിരിച്ചറിയാത്തവിധം ഛിന്നഭിന്നമായ നിലയിലായിരുന്നു. ഗുരുതര പരിക്കേറ്റ ആര്യയെ നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്. മരിച്ച ആതിരയുടെ ഉള്ളംകൈയില്‍ പേനകൊണ്ട് ആര്‍. ആതിര, തിരുമല, ഐരവന്‍ പി.ഒ, കോന്നി, പത്തനംതിട്ട എന്ന വിലാസവും ഫോണ്‍നമ്പറും എഴുതിയിരുന്നു. ഈ നമ്പറില്‍ ബന്ധപ്പെട്ടാണ് ഇവരെ തിരിച്ചറിഞ്ഞത്. ആതിരയുടെ മൃതദേഹത്തിന് സമീപം ചെരിപ്പ്, വാച്ച് എന്നിവ ചിതറിക്കിടപ്പുണ്ടായിരുന്നു.

ഒറ്റപ്പാലം സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പ്രമോദ്, ജഗദീഷ് എന്നിവരാണ് ആദ്യം സ്ഥലത്തത്തെിയത്. പിന്നീട് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്, ഡിവൈ.എസ്.പി സതീശന്‍, റെയില്‍വേ ഡിവൈ.എസ്.പി സെയ്താലി, റെയില്‍വേ സി.ഐ സിബി മാത്യു, തഹസില്‍ദാര്‍ ജയരാജ്, ഒറ്റപ്പാലം എസ്.ഐ കൃഷ്ണന്‍, എ.എസ്.ഐ ശ്രീധരന്‍, മങ്കര എ.എസ്.ഐ വിജയന്‍ എന്നിവരും സ്ഥലത്തത്തെി.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.