Latest News

കടലില്‍ വീണ കാറില്‍ നിന്നു ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച യുവാക്കള്‍ താരങ്ങളായി

റാസല്‍ഖൈമ: [www.malabarflash.com] കടലില്‍ വീണ കാറില്‍ നിന്നു ഡ്രൈവറുടെ ജീവന്‍ രക്ഷപ്പെടുത്തി ബംഗ്ലാദേശ് യുവാക്കള്‍ താരങ്ങളായി. റാസല്‍ഖൈമ ക്രീക്കിലേക്കു കുത്തനെ പതിച്ച കാറില്‍ നിന്നാണു ഇരുവരും അറബ് പൗരന്റെ ജീവന്‍ രക്ഷിച്ചത്.

റമസാനിലെ രാത്രി നമസ്‌കാരവും കഴിഞ്ഞു ഒരു ചായയും കുടിച്ചു കടല്‍ക്കരയില്‍ സൊറപറഞ്ഞ് ഇരിക്കുകയായരിന്നു മുഹമ്മദ് അബൂസാഹിറും സുഹൃത്ത് മുഹമ്മദ് ഷായും. ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഒരു ലാന്‍ഡ്ക്രൂസര്‍ വാഹനം ക്രീക്കിലെ ഡിവൈഡറും കടന്നു കടലില്‍ പതിക്കുന്ന കാഴ്ചയാണു കണ്ടത്. ഡിവൈഡറിനു ഇടയില്‍ ഭാഗികമായി തുറന്ന വഴിയിലൂടെയാണു കാര്‍ കടലില്‍ പതിച്ചത്.

വാഹനം വീണ സ്ഥലത്തേക്കു ഇരുവരും ഓടിച്ചെന്നു. ഇരുട്ടായതിനാല്‍ ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. കെട്ടി ഉയര്‍ത്തിയ മതിലിനു താഴെയുണ്ടായിരുന്നു പാറക്കെട്ടില്‍ തട്ടി വാഹനം നിന്നിരുന്നെങ്കിലും പതിയെ കടലിലേക്കു നീങ്ങുന്നുണ്ടായിരുന്നു. വാഹനം മുങ്ങുന്നതു കണ്ട യുവാക്കള്‍ മറ്റാെന്നും ആലോചിക്കാതെ കടലിലേക്കു എടുത്തുചാടി. വാഹനത്തിനുള്ളില്‍ നിന്നു ഡ്രൈവറുടെ നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു.

കാറിന്റെ മുന്നിലെ ചില്ല് തുറക്കാ ന്‍ഡ്രൈവര്‍ സ്വയം ശ്രമം നടത്തുന്നുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പരിശീലനം സിദ്ധിച്ച അഭ്യാസികളെ പോലെ യുവാക്കള്‍ ഡ്രൈവറുടെ ഭാഗത്തെ വാതില്‍തുറന്നു അയാളെ പുറത്തിറക്കി. മരണം മുന്നില്‍ കണ്ട അയാള്‍ രക്ഷകരായെത്തിയ ഇരുവരെയും അമര്‍ത്തിടിപ്പിച്ചത് ഒരുവേള മൂന്നുപേരുടെയും ജീവന്‍ അപകടത്തിലാക്കുമോ എന്ന ഭയപ്പാടുണ്ടാക്കി.

പരിഭ്രമവും പരിക്കും മൂലം അവശനായ അയാളെ മുഹമ്മദും ഷായും ആശ്വസിപ്പിച്ചു കരക്കെത്തിച്ചു. ശരീരത്തിന്റെ ചിലഭാഗങ്ങളിലും മുഖത്തും ഏറ്റ നിസാര പരുക്കുകളൊഴിച്ചാല്‍ സാരമായൊന്നും സംഭവിച്ചിട്ടില്ലെന്നു ഇവര്‍ പറയുന്നു. െ്രെഡവറുടെ ജീവന്‍ രക്ഷപ്പെടുത്തിയ ശേഷമാണു ആംബുലന്‍സിനും പൊലീസിനും വിവരം ലഭിക്കുന്നത്. തുടര്‍ന്നു രക്ഷാസേനയെത്തി പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളത്തില്‍ മുങ്ങി മരിക്കുമായിരുന്ന ഒരു ജീവന്‍ രക്ഷപ്പെടുത്തിയതിലുള്ള സംതൃപ്തി മാത്രമാണു ഞങ്ങള്‍ക്കുള്ളതെന്നു ഇരുവരും പറയുന്നു. അസാമാന്യമായ ധീരതപ്രകടിപ്പിച്ചു ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്തിയതായി ഇരുവരും പൊലീസിനും രക്ഷാസേനയ്ക്കും മുന്നില്‍ ഹീറോയുടെ പരിവേഷത്തിലാണ്.
Advertisement
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.