അങ്കാറ: [www.malabarflash.com] ശക്തിയേറിയ തിരമാലകള്‍ക്കിടയില്‍ ചാഞ്ചാടി ഒരു കളിത്തൊട്ടില്‍. അതില്‍ ശാന്തമായി പിഞ്ചുകുഞ്ഞ്. ഇതൊന്നുമറിയാതെ സമീപത്ത് സൂര്യസ്‌നാനത്തിലായിരിക്കുന്ന മാതാപിതാക്കള്‍. ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കും കാഴ്ചയ്ക്കും വിരാമമിട്ട് കോസ്റ്റ് ഗാര്‍ഡ് റെസ്‌ക്യൂ ബോട്ടിലെത്തി രക്ഷിക്കുമ്പോള്‍ താന്‍ ചെന്നെത്തിയ അപകടത്തെക്കുറിച്ചൊന്നുമറിയാതെ ഉല്ലസിക്കുകയായിരുന്നു അവള്‍.
മെല്‍ഡ ഇല്‍ഗിന്‍ എന്ന പത്ത് മാസം പ്രായമുള്ള കുട്ടിയാണ് അരമൈലോളം ദൂരം കടലിലൂടെ ഒഴുകി നീങ്ങിയശേഷം അത്ഭുതകരമായി രക്ഷപ്പെട്ടത്. തുര്‍ക്കിയിലെ കുക്കുക്കുയോ നഗരത്തിലെ ബീച്ചില്‍ വൈകുന്നരം ചെലവിടാനെത്തിയതായിരുന്ന ആ കുടുംബം കുട്ടിയെ ആ ഫ്‌ലോട്ടിംഗ് ഡിവൈസില്‍ കിടത്തിയശേഷം സമീപത്ത് സൂര്യസ്‌നാനം ചെയ്യുകയായിരുന്നു. അപ്പോഴാണ് വലിയ തിരയും അതിനൊപ്പം വന്ന ശക്തമായ കാറ്റും കുട്ടിയെ ഒഴുക്കിക്കൊണ്ട് പോയത്.
Keywords: World News, International Vartha, Malabarflash, Malabar news, Malayalam News

കുട്ടി ഒഴുകിപ്പോകുന്നതു കണ്ട മാതാപിതാക്കളും ബീച്ചിലുള്ളവരും അലറിവിളിച്ചാണ് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്. നിരവധിയാളുകള്‍ കടലിലൂടെ നീന്തിച്ചെന്നെങ്കിലും കുട്ടി ദൂരേക്ക് ഒഴുകി പോയിരുന്നു. ഒഴുക്കിനനുസരിച്ച് കുട്ടിയും തൊട്ടിലും മുന്നോട്ടുപോകുകയായിരുന്നു.
ഏജിയന്‍ കടലിലെ കുക്കുക്കുയോ ബീച്ചില്‍ നിന്ന് 15 മൈല്‍ അകലെയുള്ള ഗ്രീക്ക് ഐലന്‍ഡായ ലെസ്‌ബോസിലേക്കാണ് തിരമാലകള്‍ കുഞ്ഞിനെ കൊണ്ടുപോയത്.
Keywords: World News, International Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment