Latest News

ഇസ്ലാം വിഭാവനം ചെയ്യുന്നത് മാനവിക ഐക്യം; ഡോ. ബിലാല്‍ ഫിലിപ്‌സ്‌

ദോഹ: [www.malabarflash.com] മാനവിക ഐക്യമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്ന് പ്രമുഖ ഇസ്ലാമിക ചിന്തകനും വാഗ്മിയുമായ ഡോ. ബിലാല്‍ ഫിലിപ്‌സ്. യുണിറ്റി ഖത്തര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഘമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഒരേ ദൈവത്തിലും ഗ്രന്ഥത്തിലും കര്‍മ്മങ്ങളിലും വിശ്വസിക്കുന്നവര്‍ക്കിടയില്‍ ഭിന്നതകള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റി ഇഫ്താര്‍ സംഗമം ഇത്തരം കൂടിച്ചേരലുകള്‍ക്ക് കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യൂണിറ്റി വൈസ് ചെയര്‍മാന്‍ ഡോ.എം.പി.ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റി ചീഫ് കോര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ ഒളകര സ്വാഗതം പറഞ്ഞു.

ഖുര്‍ആന്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം വിവിധ സംഘടനാ ഭാരവാഹികളായ അബ്ദുല്‍ നാസര്‍ നാച്ചി(കെ.എം.സി.സി) ഡോ.അബ്ദുല്‍ അഹമ്മദ് മദനി (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), കെ.ടി.ഫൈസല്‍ സലഫി (ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍), അബ്ദുല്‍ സമദ് ( ഖത്തര്‍ മുസ്ലിം ഇസ്ലാഹി സെന്റര്‍), ഹമദ് അബ്ദുല്‍ റഹ്മാന്‍ (സിജി), അബ്ദുല്‍ കരീം ഹാജി (ഐ.സി.എഫ്), കെ.സി.അബ്ദുല്‍ ലത്തീഫ് (ഐ.ഐ.എ), റഫീഖ് അഴിയൂര്‍ (ഐ.എം.സി.സി), അബൂബക്കര്‍ അല്‍ ഖാസിമി(കേരള ഇസ്ലാമിക് സെന്‍ര്‍), എം.പി.ഷഹീന്‍ ( എം.എസ്.എസ്), അഹമ്മദ് കടമേരി (ഫ്രറ്റേണിറ്റി) എന്നിവര്‍ നിര്‍വ്വഹിച്ചു. 

അബ്ദുല്‍ കരീം, എ.പി.ഖലീല്‍, മഷ്ഹൂദ് തിരുത്തിയാട് പരിപാടി നിയന്ത്രിച്ചു. ഇഫ്താര്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.മുഹമ്മദ് ഈസ്സ നന്ദി പറഞ്ഞു.
പൊതു കാര്യങ്ങളില്‍ ഇസ്ലാമിക ഐക്യം ലക്ഷമിട്ട് വിവിധ മുസ്ലിം സംഘടനകളെ യോജിപ്പിച്ച് രൂപം കൊടുത്ത പൊതു വേദിയാണ് യൂണിറ്റി ഖത്തര്‍. ഒരു വര്‍ഷം മുമ്പാണ് സംഘടന രൂപം കൊണ്ടത്.
Advertisement

Keywords: Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.