കാഞ്ഞങ്ങാട് : [www.malabarflash.com] കുട്ടികളുടെ ശാരീരിക മാനസീക ക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായി മേലാങ്കോട് എ.സി.കണ്ണന്‍നായര്‍ സ്മാരക ഗവ.യുപി സ്‌ക്കൂളില്‍ കരാട്ടെ പരിശീലനം ആരംഭിച്ചു.
കാഞ്ഞങ്ങാട് ചൈനീസ് കെന്‍പോ കരാട്ടെ സ്‌ക്കൂളിലെ അധ്യാപകനായ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബല്‍ട്ട് എ.ഷാജിയാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 100 കുട്ടികളാണ് പരിശീലനം നേടുന്നത്. സ്‌ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിശീലനം നല്‍കാനാണ് പിടിഎയുടെ തീരുമാനം.
Keywords: Kasaragod News, Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment