Latest News

മദ്യലഹരിയില്‍ തലയില്‍ അമിട്ട് വച്ചു പൊട്ടിച്ച യുവാവ് മരിച്ചു

ന്യൂയോര്‍ക്ക്‌: [www.malabarflash.com] സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ തലയില്‍ പടക്കം വച്ചു പൊട്ടിച്ച് യുവാവ് മരിച്ചു. ഡെവിന്‍ സ്റ്റേപിള്‍സ് എന്ന 22 കാരനാണ് മദ്യലഹരിയില്‍ പടക്കം തലയില്‍ വച്ചു പൊട്ടിച്ചത്.

അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ഫോര്‍ത്ത് ഓഫ് ജൂലൈ ആഘോഷിക്കുകയായിരുന്ന ഡെവിനും സുഹൃത്തുക്കളും. അമേരിക്കയിലെ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രധാന സവിശേഷതയാണ് വെടിക്കെട്ട്. അതുകൊണ്ടുതന്നെ വീടുകളില്‍ പടക്കങ്ങള്‍ വാങ്ങിക്കുന്നത് സാധാരണയാണ്. 

മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട ഡെവിന്‍ ഒരു സൂത്രം കാട്ടിത്തരാം എന്നു പറഞ്ഞ് സുഹൃത്തുക്കളും സഹോദരനും നോക്കിയിരിക്കെയാണ് തന്റെ തലയില്‍ അമിട്ട് വച്ചു പൊട്ടിക്കുകയായിരുന്നു.
അമേരിക്കയില്‍ ഇതാദ്യസംഭവമാണ് ഒരാള്‍ പടക്കം പൊട്ടി മരിക്കുന്നത്.
Advertisement

Keywords: International News, Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.