സന്‍ആ: [www.malabarflash.com] യമനിലെ ചെങ്കടലിനോട് ചേര്‍ന്ന തായിസ് പ്രവിശ്യയില്‍ നടന്ന സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സിവിലിയന്മാരാണെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ തുടങ്ങിയ യമന്‍ സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ദിവസമാണിതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഹൂതി വിമതര്‍ക്കെതിരെ സഖ്യകക്ഷി ആക്രമണം താല്‍കാലികമായി നിര്‍ത്തിവെക്കുന്നത് പ്രഖ്യാപിച്ച ഉടനെയാണ് ആക്രമണം നടന്നത്. അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
സംഖ്യസേന വിക്ഷേപിച്ച മിസൈലുകള്‍ താഇസിലെ മോഖ പട്ടണത്തിലെ ജനവാസ പ്രദേശത്ത് പതിക്കുകയായിരുന്നു. കുട്ടികളും വൃദ്ധജനങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തെ തുടര്‍ന്നുണ്ടായ തീയില്‍ നിരവധി പേര്‍ വെന്തു മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്‍െറ ശക്തിയില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തിയതായും മനുഷ്യ ശരീരങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment