കണ്ണൂര്‍: [www.malabarflash.com] ബസില്‍നിന്നു പിഞ്ചുകുട്ടിയുടെ വള കവരുന്നതിനിടെ നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതി പിടിയില്‍ .മലപ്പുറം ഇടവണ്ണയിലെ ടി. റിയാസ് ബാബുവിനെ (34) യാണ് മട്ടന്നൂര്‍ എസ്‌ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു ചെയ്തത്.
മാലൂര്‍ സ്വദേശിയായ രാജീവന്റെ രണ്ടു വയസുള്ള മകളുടെ കൈയില്‍നിന്ന് വള കവരുന്നതിനിടെയാണു റിയാസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മട്ടന്നൂര്‍-തലശേരി റോഡില്‍ കനാലിന് സമീപമായിരുന്നു സംഭവം. രാജീവനും കുടുംബവും ഇരിട്ടിയിലേക്കു പോകുന്നതിന് ഉരുവച്ചാല്‍ ടൗണില്‍നിന്ന് സ്വകാര്യ ബസില്‍ കയറിയതായിരുന്നു.
ബസ് മട്ടന്നൂര്‍ കനാലിനു സമീപത്ത് എത്തിയപ്പോള്‍ റിയാസ് കുട്ടിയുടെ വള ഊരിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ യുവാവിനെ പിടികൂടി മട്ടന്നൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ബസില്‍ നല്ല തിരക്കുളളപ്പോഴാണ് മോഷണ ശ്രമം നടന്നത്. പിടിയിലായ റിയാസ് ബാബുവിന്റെ പേരില്‍ നിലമ്പൂര്‍, ചെറുപ്പുളശേരി, മണ്ണാര്‍ക്കാട്, മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കവര്‍ച്ചാക്കേസുകളുണ്ടെന്ന് മട്ടന്നൂര്‍ പോലീസ് അറിയിച്ചു.
രണ്ടു വര്‍ഷം മുമ്പ് അര്‍ധരാത്രിയില്‍ മട്ടന്നൂര്‍ ടൗണിനടുത്തുനിന്നു കമ്പിപ്പാരയുമായി റിയാസിനെ മട്ടന്നൂര്‍ പോലീസ് പിടികൂടിയിരുന്നു.

No comments:
Post a Comment