Latest News

തോക്കുമായി എത്തിയ ഭൂമാഫിയ നേതാവിന്റെ ഭാര്യ നാട്ടുകാരെ വിറപ്പിച്ചു

ലക്‌നൗ:[www.malabarflash.com] അരയില്‍ കൈത്തോക്കും തിരുകി ട്രാക്ടര്‍ ഓടിച്ചെത്തിയ സ്ത്രീ യുപിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പ്രാദേശിക ഭൂമാഫിയ നേതാവിന്റെ ഭാര്യ ട്രാക്ടര്‍ ഓടിച്ച് എത്തുകയായിരുന്നു. അരയില്‍ കൈത്തോക്കും തിരുകിയായിരുന്നു വരവ്. സംഭവസ്ഥത്തുണ്ടായിരുന്ന സ്ത്രീകള്‍ അവരെ തടയാന്‍ ശ്രമിച്ചു. ചില സ്ത്രീകള്‍ വടികൊണ്ട് തല്ലാന്‍ ശ്രമിച്ചു. ചിലരാവട്ടെ മുട്ടയും വടിയും സ്ത്രീക്ക് നേരെയെറിഞ്ഞു. എന്നാല്‍ തടയാന്‍ ശ്രമിച്ചവരെയെല്ലാം ട്രാക്ടര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സ്ത്രീ മണിക്കൂറുകളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തി.

ഒടുവില്‍ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ട്രാക്ടറിന്റെ ഇടികൊണ്ട് പരുക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, അറസ്റ്റ് ചെയ്ത സ്ത്രീയെ വിഐപി പരിഗണനയോടെയാണ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.


Advertisement

Keywords: National News, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.