ബേക്കല്‍: [www.malabarflash.com] രണ്ടു പതിറ്റാണ്ടിനുശേഷം സൗഹൃദത്തിന്റെ മധുരസ്മരണകള്‍ പങ്കിടാന്‍ അവര്‍ ഒത്തുചേര്‍ന്നു. ബേക്കല്‍കോട്ടയുടെ തീരത്ത് സ്‌നേഹത്തിന്റേയും നൊമ്പരത്തിന്റേയും അലകളായി അവര്‍..കാസര്‍കോട് ഗവ.കോളേജിലെ 1991-1997 ബാച്ച് ശാസ്ത്രബിരുദ വിദ്യാര്‍ഥികളാണ് ഈ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടാണ് ഇവര്‍ക്ക് ഒത്തൊരുമിക്കാന്‍ അവസരം ഒരുക്കിയത്. സസ്യശാസ്ത്രം, രസതന്ത്രം ജിയോളജി ഭൗതികശാസ്ത്രം ഗണിതശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലെ സഹപാഠികളാണ് ചരിത്രവും പ്രണയവും സംഗമിക്കുന്ന കോട്ടയില്‍ വന്നുചേര്‍ന്നത്.
സാധാരണയായി ഏതെങ്കിലും ഒരു വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഒത്തുചേരാറുണ്ടെങ്കിലും ഒരേ കാലയളവില്‍ ക്യാമ്പസില്‍ ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരേ തീരത്ത് വന്നുചേര്‍ന്നത് അപൂര്‍വതയായി. കോളേജ് അധ്യാപകര്‍, പോലീസുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ശാസ്ത്രജ്ഞര്‍, ബാങ്ക് മാനേജര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍,കര്‍ഷകര്‍ പ്രവാസി മലയാളികള്‍ എന്നിങ്ങനെ വിത്യസ്ത ശ്രേണികളിലുള്ളവരുടെ കൂടിചേരല്‍കൂടിയായി മാറി സൗഹൃദം എന്നു പേരിട്ട ഈ ഓര്‍മ്മകൂട്ട്.
എറണാകുളത്തെ സ്മിതയാണ് വാട്‌സ് ആപ് കൂട്ടായ്മയിലൂടെ ഈ ആശയം അവതരിപ്പിച്ചത്. ഷാര്‍ജയില്‍ നിന്ന് നൗഷാദും പിന്തുണയുമായി എത്തി. കാഞ്ഞങ്ങാട് നെഹ്‌റുകോളേജിലെ അസി പ്രൊഫസര്‍ പ്രജിതും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ബാലകൃഷ്ണന്‍ നായരും നേതൃത്വം നല്‍കി.
തിരുവനന്തപുരത്തും ബാംഗ്ലൂരും കാര്‍ക്കളയിലും, ഗള്‍ഫിലും അമേരിക്കയിലും ജോലി ചെയ്യുന്നവര്‍ ഇരുപതാണ്ടിനുശേഷം ഓര്‍മ്മകള്‍ പങ്കുവെച്ചു. വിട പറഞ്ഞവരെ അനുസ്മരിച്ചു. ഇനിയും കണ്ടുമുട്ടാമെന്ന പ്രതീക്ഷകളുമായി ഒരു ഫോട്ടോക്ലിക്കിന് വീണ്ടും കൂട്ടുചേര്‍ന്ന് അവര്‍ യാത്ര പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment