കാസറകോട്: [www.malabarflash.com] വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മത വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായുള്ള ഫത്ഹേ മുബാറക് കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം പേരാല്‍ അഹ്ദലിയ്യ മദ്റസയില്‍ വെച്ച് ബായാര്‍ അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
ജൂലൈ 30 മുതല്‍ ആഗസ്റ്റ് 15 വരെ കാലയളവിലായി നടക്കുന്ന മത വിദ്യാഭ്യാസ ക്യാമ്പയിനിന് ഇതോടെ കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചു.എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് സഖാഫി ചിപ്പാറിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ ജുമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
ഉസ്മാന് തലക്കി, ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഹാജി, റൈഞ്ച് സെക്രട്ടറി മുഹമ്മദ് തലപ്പാടി, ഉമര്‍ മദനി കന്യാന, എസ് എസ് എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി,ട്രഷറര്‍ സിദ്ദീഖ് പൂത്തപ്പലം അബ്ദുല്‍ ജബ്ബാര്‍ സഖാഫി ഫാറൂഖ് കുബണൂര്‍ സംബന്ധിച്ചു.
ഡിവിഷന്, സെക്ടര്‍ യൂണിറ്റുകളില്‍ നടക്കുന്ന ക്യാമ്പയിനിന് വിവിധ പ്രാസ്ഥാനിക നേതാക്കള്‍ നേതൃത്വം നല്കി.
ഡിവിഷന്, സെക്ടര്‍ യൂണിറ്റുകളില്‍ നടക്കുന്ന ക്യാമ്പയിനിന് വിവിധ പ്രാസ്ഥാനിക നേതാക്കള്‍ നേതൃത്വം നല്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment