കാസര്‍കോട്: [www.malabarflash.com] സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന ചിത്രപ്രദര്‍ശന വാഹനം പര്യടനം തുടങ്ങി.
കളക്‌ട്രേറ്റ്, കാസര്‍കോട് മുനിസിപ്പാലിറ്റി, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, ബദിയടുക്ക, ചെര്‍ക്കള, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
കഴിഞ്ഞ നാലുവര്‍ഷത്തില്‍ കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ നടപ്പാക്കിയ സര്‍ക്കാറിന്റെ വിവിധ വികസന പദ്ധതികളാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പ്രദര്‍ശനത്തോടൊപ്പം സര്‍ക്കാരിന്റെ വിവിധ പദ്ധതികളും വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചതും സംബന്ധിച്ചുളള കൈപുസ്തകങ്ങളുടെ വിതരണവും നടന്നു. വടക്കന്‍ ജില്ലകളിലാണ് വാഹനം പര്യടനം നടത്തുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം വീക്ഷിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment