Latest News

ഡോ.എന്‍ കരുണാകരന് അന്തര്‍ദേശീയ പുരസ്‌കാരം

കാസര്‍കോട്: [www.malabarflash.com] ഇ.കെ നായനാര്‍ സ്മാരക ഗവ. കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനും വൈസ് പ്രിന്‍സിപ്പാളുമായ ഡോ. എന്‍ കരുണാകരന്‍ മദ്രാസ് ഐ.ഐ.ടി യും വീനസ് ഇന്‍ര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്ന സാമ്പത്തിക ശാസ്ത്രത്തിനുളള പ്രഥമ ഉന്നത ഫാക്കല്‍റ്റി അവാര്‍ഡിന് അര്‍ഹനായി . 

അധ്യാപനത്തിനും ഗവേഷണത്തിനും നല്‍കിയ സംഭാവന വിലയിരുത്തിയാണ് അവാര്‍ഡ.് നാല്‍പ്പതില്‍പരം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ. കരുണാകരന്‍ ഇരുപത്തിഅഞ്ചില്‍പ്പരം വര്‍ഷത്തോളമായി അധ്യാപനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. 

ഇന്ത്യന്‍ ഇക്കണോമിക്ക് ജേര്‍ണല്‍, ജേര്‍ണല്‍ ഓഫ് റൂറല്‍ ഡലവപ്‌മെന്റ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക് റിസേര്‍ച്ച് റിവ്യൂ തുടങ്ങിയ അന്താരാഷ്ട്ര മാസികകളില്‍ അടുത്തകാലത്ത് രചിച്ച പ്രബന്ധങ്ങള്‍ വളരെയധികം ശ്രദ്ധേയമായിരുന്നു. ഈ മാസം അഞ്ചിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. 

കാസര്‍കോട് ജില്ലയിലെ ബാനത്തെ പി. ഗോപാലന്‍നായരുടെയും നാരന്തട്ട ലക്ഷ്മിയുടെയും മകനാണ്. സി. ബീനയാണ് ഭാര്യ വിദ്യാര്‍ത്ഥികളായ സി. അഭിരാം, സി.അഭിഷേക് എന്നിവരാണ് മക്കള്‍.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.