ഉദുമ: [www.malabarflash.com] ഉദുമ മാങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മീത്തല്‍ മാങ്ങാട്ടെ കെ. നൗഷാദ് (26), സുള്ള്യ സ്വദേശിയും മേല്‍പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ജി.എ. മുസ്തഫ(20) എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സുനിലിന്റെ ജീപ്പ് തീവെച്ച് നശിപ്പിച്ചത്. സുനിലിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മാങ്ങാട്ടെ ഒരു ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഈ കേസില്‍ രണ്ടു പേര്‍ വലയിലായതായി സൂചനയുണ്ട്.
ക്ഷേത്രം അശുദ്ധമാക്കിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നാട്ടുകാരും ആരാധനാലയ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുയുമായിരുന്നു. ഇതിനിടയിലാണ് ജീപ്പ് തീവെച്ച കേസിലെ പ്രതികളെ പിടികൂടിയത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment