ഉദുമ: [www.malabarflash.com] കാസര്‍കോട് ജില്ലയിലെ വിവിധ ബാങ്കുകളിലും സ്വകാര്യധനകാര്യസ്ഥാപനങ്ങളിലും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മാസങ്ങളോളമായി പിടികൊടുക്കാതെഒളിവില്‍ കഴിയുന്നമുഖ്യപ്രതിയെകണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസിറക്കാന്‍ പോലീസ് നടപടി തുടങ്ങി.
ഉദുമ എരോലിലെ നൗഷാദിനെ പിടികൂടുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസിറക്കുന്നത്. എരോലിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചാണ് നൗഷാദ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ബേക്കല്‍ വിഷ്ണുമഠം സ്വദേശിനിയും ബല്ലാകടപ്പുറത്തെ മനോജിന്റെ ഭാര്യയുമായ രതിയെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങള്‍ ബാങ്കുകളിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിലും പണയം വെച്ച് പണംതട്ടാന്‍ നൗഷാദ് ചുമതലപ്പെടുത്തിയിരുന്നത് രതിയെയായിരുന്നു. രതി മുക്കുപണ്ടങ്ങള്‍ ജില്ലാസര്‍വ്വീസ് സഹകരണബാങ്കിന്റെ പെരിയമടിയന്‍ ശാഖകളിലും കാഞ്ഞങ്ങാട്ടെയും ബേക്കലിലെയും സ്വകാര്യധനകാര്യസ്ഥാപനങ്ങളിലും പണയം വെച്ച് ലക്ഷങ്ങള്‍കൈക്കലാക്കുകയാണുണ്ടായത്.ഇതിന് ആകര്‍ഷകമായ പ്രതിഫലം തന്നെ നൗഷാദ് രതിക്ക് നല്‍കുകയും ചെയ്തിരുന്നു.
ജില്ലാബാങ്കിന്റെ പെരിയ ശാഖയിലാണ് മുക്കുപണ്ടതട്ടിപ്പ് ആദ്യം പിടിക്കപ്പെട്ടത്. മുക്കുപണ്ടം പണയം വെച്ചത് രതിയാണെന്ന് തെളിഞ്ഞതോടെ ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയിലാണ് ഈ വന്‍തട്ടിപ്പുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് രതിക്കെതിരെ രണ്ടാമത്തെ കേസ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
മഡിയന്‍ ശാഖാ അധികൃതര്‍ നല്‍കിയ പരാതി പ്രകാരമായിരുന്നു ഇത്. തുടര്‍ന്ന് കൂടുതല്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും രതിക്കെതിരെ പരാതികളുമായി രംഗത്തുവന്നു. ബേക്കല്‍ പോലീസ് എട്ടും ഹൊസ്ദുര്‍ഗ് പോലീസ് ഒന്നും കേസുകള്‍ രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തു. രതി പിന്നീട് പോലീസിന്റെ പിടിയിലായതോടെയാണ് തട്ടിപ്പിന്റെ സൂത്രധാരന്‍ നൗഷാദാണെന്ന് തെളിഞ്ഞത്.
രതി അറസ്റ്റിലായതോടെ നൗഷാദ് എരോലിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മുങ്ങുകയായിരുന്നു. റിമാന്റില്‍ കഴിയുകയായിരുന്ന രതിക്ക് കോടതി ജാമ്യം നല്‍കുകയും ചെയ്തു. നിലവില്‍ രതിയെ മാത്രം പ്രതി ചേര്‍ത്ത് പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. നൗഷാദിനെതിരായ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
നൗഷാദിന്റെ കൃത്യമായ വിലാസവും ഫോട്ടോയും ലഭിക്കാതിരുന്നതിനാലാണ് ഇത്രയും നാള്‍ ലുക്കൗട്ട് നോട്ടീസിറക്കാന്‍ പോലീസിന് സാധിക്കാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
മാത്രമല്ല ഒറിജിനല്‍ സ്വര്‍ണ്ണത്തെ വെല്ലുന്ന തരത്തില്‍ മുക്കുപണ്ടം നിര്‍മ്മിച്ച് നൗഷാദിന് നല്‍കിയ വിദഗ്ധന്‍ ആരെന്നും കണ്ടെത്തേണ്ടതുണ്ട്. നൗഷാദ് അറസ്റ്റിലായാല്‍ മാത്രമേ ഈ വ്യക്തിയെയും കണ്ടെത്താനാവുകയുള്ളൂ.. നൗഷാദ് ഗള്‍ഫിലേക്ക് കടന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment