കാഞ്ഞങ്ങാട്: [www.malabarflash.com] വ്യത്യസ്ത സംഭവങ്ങളില്‍ ഓട്ടോ ഡ്രൈവറെയും തെങ്ങു കയറ്റ തൊഴിലാളിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തോയമ്മലിലെ കൃഷ്ണന്-തമ്പായി ദമ്പതികളുടെ മകനും ഓട്ടോ ഡ്രൈവറുമായ സുരേഷ് കുമാര്‍ (33), മടിക്കൈ എരിക്കുളം നാരയിലെ എം.കണ്ണന്-പരേതയായ മാധവി ദമ്പതികളുടെ മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ കെ.ബിജു (36) എന്നിവരാണ് ജീവനൊടുക്കിയത്.
സുരേഷ് കുമാറിനെ ഹൊസ്ദുര്‍ഗില്‍ കാരാട്ടുവയലിലുള്ള സഹോദരി സാവിത്രിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് കുറച്ച് ദിവസം മുമ്പ് നാട്ടില്‍ മടങ്ങിയെത്തിയ സുരേഷ് കുമാര്‍ സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച സഹോദരി തൊഴിലുറപ്പ് ജോലി ചെയ്യാന്‍ വീട്ടില്‍ നിന്ന് പോയിരുന്നു. വൈകീട്ട് സാവിത്രി തിരിച്ചു വരുമ്പോള്‍ വീട്ടു മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഭാര്യ: അനിത. മക്കള്‍: ആദിത്യന്, ആദിഷ്. സഹോദരങ്ങള്‍: സാവിത്രി, സതീശന് (ഡ്രൈവര്‍), ശ്രീധരന് (കുവൈത്ത്).
ഭാര്യയും മക്കളും വീട്ടിലില്ലാത്ത നേരത്ത് വീടിന്റെ സിറ്റൗട്ടിലാണ് നാരയിലെ കെ.ബിജു തൂങ്ങി മരിച്ചത്. അമിത മദ്യപാനമാണ് യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
ഭാര്യ: ശൈലജ. മക്കള്‍: ഷൈജു (വിദ്യാര്‍ത്ഥി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മടിക്കൈ), വിഷ്ണു (വിദ്യാര്‍ത്ഥി, ആലമ്പാടി ഗവ. യു.പി സ്കൂള്‍). സഹോദരി: ശൈലജ.
രണ്ട് മൃതദേഹങ്ങളും ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment