Latest News

കാസര്‍കോട് കോട്ട വില്‍പന: ടി.ഒ സൂരജടക്കം 15 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: [www.malabarflahs.com]കാസര്‍കോട് കോട്ട വില്‍പനയിലൂടെ സ്വന്തമാക്കിയ സംഭവത്തില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി.ഒ. സൂരജ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ വിജിലന്‍സിന്‍െറ കാസര്‍കോട് യൂനിറ്റ് കേസെടുത്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. രഘുരാമന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമിയെന്ന് സുപ്രീം കോടതി വിധി പറഞ്ഞ 5.41 ഏക്കര്‍ ഭൂമിക്ക് നികുതി നല്‍കാന്‍ അനുമതി നല്‍കിയ അന്നത്തെ കാസര്‍കോട് തഹസില്‍ദാര്‍ ചെനിയപ്പ, കലക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ശിവകുമാര്‍, മൂന്ന് ആധാരങ്ങളിലായി കാസര്‍കോട് കോട്ട രജിസ്റ്റര്‍ ചെയ്തു നല്‍കിയ സബ് രജിസ്ട്രാര്‍ റോബിന്‍ ഡിസൂസ, ഭൂമി വാങ്ങിയ മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ. പ്രസാദ്, കേരള കോണ്‍ഗ്രസ് നേതാവ് സജി സെബാസ്റ്റ്യന്‍, ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍, കോട്ട വിറ്റ അശ്വിന്‍ ചന്ദാവര്‍ക്കര്‍, ആനന്ദ റാവു, ദേവിദാസ്, രാജാരാമ റാവു, അനൂപ, മഞ്ജുള, ലളിതാ എസ്. ചന്ദാവര്‍ക്കര്‍ എന്നിവര്‍ക്കെതിരെയാണ് സൂരജിന് പുറമെ കേസെടുത്തത്. 

കലക്ടറേറ്റിലെയും സബ് രജിസ്ട്രാര്‍, താലൂക്ക്, വില്ളേജ് ഓഫിസുകളിലെയും രേഖകള്‍ ശേഖരിക്കും. വിറ്റവരുടെയും വാങ്ങിയവരുടെയും രേഖകളും വിറ്റവര്‍ യഥാര്‍ഥത്തില്‍ ഉള്ളവര്‍ തന്നെയാണോയെന്നും പരിശോധിക്കും. ഇവരെ വിളിച്ചുവരുത്തും. അല്ലാത്തപക്ഷം അവര്‍ താമസസ്ഥലത്ത് പോകും -ഡിവൈ.എസ്.പി പറഞ്ഞു.
കാസര്‍കോട് കോട്ടയുടെ 5.41 ഏക്കര്‍ ഭൂമി സര്‍ക്കാറിന്‍േറതാണെന്നാണ് കോടതി വിധി. ഇത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാതെ ഗ്രൗണ്ട് റെന്‍റിന് നല്‍കിയ ഭൂമിയാണ്. ഇതില്‍ പ്രതികള്‍ക്ക് നികുതി വെക്കാന്‍ അവസരം നല്‍കി രണ്ടാഴ്ചക്കുള്ളില്‍ വില്‍ക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 27ന് ‘മാധ്യമം’ പുറത്തുകൊണ്ടുവന്ന വാര്‍ത്തയെ തുടര്‍ന്ന് സംഭവം വിവാദമായി. കോട്ട ഭൂമി സര്‍ക്കാറിന്‍േറതാണെന്ന് സര്‍ക്കാറിന് നിയമസഭയില്‍ വിശദീകരിക്കേണ്ടിവന്നു. പിന്നാലെ 5.41ഏക്കര്‍ ഭൂമി സര്‍ക്കാറിന്‍േറതാണെന്ന് സൂചന ബോര്‍ഡും സ്ഥാപിച്ചു
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.