Latest News

ആഘോഷത്തിലൂടെ ഐക്യപ്പെടുക: എസ് എസ് എഫ്

കോഴിക്കോട് : [www.malabarflash.com] ലോകത്തെ അനേക ലക്ഷം ദരിദ്ര ജനങ്ങളോട് ഐക്യപെടാനുള്ള അവസരമായി ഈദുല്‍ ഫിത്വര്‍ ഉപയോഗപ്പെടുത്തണമെന്ന് എസ് എസ് എഫ് പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി, ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ് എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. 

സമൂഹത്തിലെ അവശവിഭാഗങ്ങളോട് മുഖം തിരിച്ചുകളയരുതെന്ന ഇസ്ലാമികാധ്യാപനം എക്കാലവും പ്രസക്തമാണ്. ഒരു മാസം വിശപ്പറിഞ്ഞതിലൂടെ പട്ടിണിപ്പാവങ്ങളോട് താദാത്മ്യപ്പെടാന്‍ വിശ്വാസികള്‍ക്ക് സാധിച്ചു. അതിന്റെ അന്ത: സത്തക്ക് നിരക്കാത്ത ധൂര്‍ത്തും അമിതവ്യയവും തുടര്‍ന്നും ഉണ്ടായിക്കൂടെന്ന ദൃഢനിശ്ചയമെടുക്കാന്‍ ഈദ് ദിനത്തില്‍ കഴിയേണ്ടതുണ്ട്.
സിറിയയിലും ഇറാഖിലുമുള്‍പ്പെടെ സംഘര്‍ഷഭൂമികളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തണം. എല്ലാ മതവിഭാഗങ്ങളോടും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.