Latest News

ഫഹദ് വധം; ശശികല ടീച്ചറുടെ പ്രസംഗത്തിന്റെ പ്രേരണ അന്വേഷിക്കണം:ലീഗ്

കാഞ്ഞങ്ങാട്: [www.malabarflash.com] കണ്ണോത്ത് ഫഹദ് എന്ന മുന്നാം ക്ലാസ് വിദ്യാര്‍ഥിയെ നിഷ്ടൂരമായി കഴുത്തറുത്ത് കൊന്ന വിജയന്‍ എന്ന കൊലയാളിക്ക് പിന്നിലുള്ള കറുത്ത ശക്തികളെ പുറത്ത് കൊണ്ട് വരണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് നേതൃത്വം അന്വേഷണോദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.

കേസന്വേഷണച്ചുമതലയുള്ള ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമനുമായുള്ള ചര്‍ച്ചയലാണ് മുസ്ലിംലീഗ് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, എം ഇബ്രാഹിം, സി.എം ഖാദര്‍ ഹാജി,സി കെ റഹ്മത്തുല്ല എന്നിവര്‍ ആവശ്യം ഉന്നയിച്ചത്.
സംഘപരിവാറുമായുള്ള പ്രതിയുടെ ബന്ധവും പ്രഭാഷണത്തിലൂടെ വിഷം വിതച്ച സമുദായ മൈത്രി തകര്‍ക്കുന്ന ശശികല ടീച്ചറുടെ പ്രഭാഷണങ്ങളുടെ സ്വാധീനവും മുസ്ലിം വിരോധ പ്രകടമാകുംവിധം പ്രതിയില്‍ നിന്നുണ്ടായ മുന്‍ കാല ചെയ്തികളും അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്ന് സംഘം സി.ഐയോടാവശ്യ പ്പെട്ടു.
മനസാക്ഷിയെ ഞെട്ടിച്ച നിഷ്‌ക്രൂരമായ ഈ കൊലപാതകത്തിന്റെ പ്രേരണയുള്‍പ്പടെ എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും വേഗം സത്യാവസ്ഥ പുറത്ത് കൊണ്ട് വരുമെന്ന്‌അന്വേഷണോദ്യോഗസ്ഥന്‍ സംഘത്തിന് ഉറപ്പു നല്‍കി.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.