ഉദുമ: [www.malabarflash.com] മാങ്ങാട്ടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുനില്‍ കുമാറിന്റെ ജീപ്പ് കത്തിച്ച കേസിലെ പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
കര്‍ണ്ണാടക സ്വദേശിയും മേല്‍പ്പറമ്പില്‍ താമസക്കാരനുമായ മുസ്തഫ (20) ,മീത്തല്‍ മാങ്ങാട് കുളിക്കുന്നിലെ നൗഷാദ് (26) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്.ജൂണ്‍ നാലിന് സി കെ സുനില്‍ കുമാറിന്റെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കത്തിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് .
മാങ്ങാട്ട് സി.പി.എം കോണ്‍ഗ്രസ്സ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മുസ്തഫയും നൗഷാദും സുനിലിന്റെ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ട ജീപ്പ് പെട്രോള്‍ ഒഴിച്ച് തീ വെച്ച് നശിപ്പിച്ചത്.പ്രതികള്‍ ജീപ്പ് കത്തിച്ചതിനു ശേഷം തിരിച്ചു പോകുമ്പോള്‍ പെട്രോള്‍ കൊണ്ടുവന്ന കുപ്പി വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ അക്രമത്തിന് തൊട്ടടുത്ത ദിവസം ക്ഷേത്രം മലിനപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നുളള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment