തിരുവനന്തപുരം: [www.malabarflash.com] ഇന്ത്യന്‍ പൊതു സമൂഹത്തെ ശാസ്ത്രലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തിയ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും, ശാസ്ത്ര പ്രതിഭയുമായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന പ്രസിഡന്റ് അജി.ബി.റാന്നി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്ത രാഷ്ട്രപിതാവിന്റെ സന്ദേശം സ്വജീവിതത്തിലൂടെ കാട്ടികൊടുത്ത എക്കാലത്തെയും ഇന്ത്യയുടെ പ്രിയ നേതാവായിരുന്നു ഡോ.എ.പി.ജെ.അബ്ദുള്‍ കലാം.
ശിശു സഹജമായ നിഷ്‌കളങ്കതയും പ്രകൃതിയോടും, ഇന്ത്യന്‍ പൈതൃകതയോടും ദേശീയതയോടും കറയറ്റ കൂറു പുലര്‍ത്തിയിരുന്ന സന്യാസിതുല്യമായ ജീവിതം നയിച്ച മഹാനായിരുന്നു അദ്ദേഹം.
സാധാരണക്കാരെ വലിയ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച് അവ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് ശ്രമിച്ച അദ്ദേഹത്തിന്റെ ജീവിത ചരിത്രം പാഠ്യ വിഷയമാക്കുന്നതിലൂടെ അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ത്ഥ്യമാകും.
സാധാരണക്കാരെ വലിയ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച് അവ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് ശ്രമിച്ച അദ്ദേഹത്തിന്റെ ജീവിത ചരിത്രം പാഠ്യ വിഷയമാക്കുന്നതിലൂടെ അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ത്ഥ്യമാകും.
കേരളം അദ്ദേഹത്തിന് ജന്മം നല്‍കിയില്ലെങ്കിലും കേരളത്തെയും കര്‍മ്മഭൂമിയാക്കിയ ഡോ.എ.പി.ജെ മലയാളത്തെയും, മലയാളിയെയും ഏറെ സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പാഠ്യവിഷയമാക്കുന്നത് കേരളത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതിയാണെന്നും അജി ബി.റാന്നി പറഞ്ഞു.
No comments:
Post a Comment