കാഞ്ഞങ്ങാട്: [www.malabarflash.com]കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച കോട്ടച്ചേരിയിലെ യുവ വ്യാപാരി ഷൗക്കത്തലിയുടെ സത്യസന്ധതയ്ക്ക് സ്വര്‍ണ്ണത്തിളക്കം.
കാലവര്‍ഷം കലി തുള്ളിയ 19ന് ഞായറാഴ്ച കോട്ടച്ചേരി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ തന്റെ വിബ്ജിയോര്‍ സെലക്ഷന് മുമ്പില്‍ നിന്നാണ് ഉടമ ഷൗക്കത്തലിക്ക് നാലു പവന്‍ സ്വര്‍ണ്ണമാല കളഞ്ഞ് കിട്ടിയത്. കടയ്ക്ക് മുന്നില്‍ കെട്ടി നിന്ന മഴവെള്ളത്തിലാണ് മാല കണ്ടത്. പരിശോധിച്ച് സ്വര്‍ണ്ണമാലയാണെന്ന് ഉറപ്പ് വരുത്തിയ ഷൗക്കത്തലി ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി.
പത്രവാര്‍ത്തയാണ് മാലയുടെ ഉടമയെ കണ്ടെത്താന്‍ സഹായകരമായത്. നീലേശ്വരം ബങ്കളത്തെ കക്കാട് കാനത്തുമൂലയിലെ തയ്യല്‍ക്കാരിയായ രാധയുടേതായിരുന്നു കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം. പത്രവാര്‍ത്ത കണ്ട് നേരില്‍വന്ന് തെളിവ് സഹിതം തന്റെ നഷ്ടപ്പെട്ട് പോയ സ്വര്‍ണ്ണമാലയാണിതെന്ന് രാധ ഉറപ്പ് വരുത്തി.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രിന്‍സിപ്പാള്‍ എസ്.ഐ. കെ.ബിജുലാലിന്റെ സാന്നിദ്ധ്യത്തില്‍ സ്വര്‍ണ്ണമാല ഷൗക്കത്തലി രാധയ്ക്ക് കൈമാറി. ജൂനിയര്‍ എസ്.ഐമാരായ സതീഷ്, ഷാഫി, മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്‌ലം എന്നിവര്‍ സംബന്ധിച്ചു.
അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് കൂടിയായ ഷൗക്കത്തലിയുടെ സത്യസന്ധതയെ എസ്.ഐ.ബിജുലാല്‍ പ്രശംസിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment