കാഞ്ഞങ്ങാട്: [www.malabarflash.com] ഭര്‍ത്താവ് സ്വന്തം ഭാര്യയെ ഓട്ടോ ഡ്രൈവര്‍മാരായ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചു. ഭാര്യയെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ടോര്‍ച്ച് തെളിച്ച് കണ്ടു രസിച്ചു.
മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും രണ്ട് ഓട്ടോ ഡ്രൈവര്‍മാരും പോലീസ് വലയിലായി. കൊളവയല്‍ സ്വദേശിനിയായ 30 കാരിയാണ് ഭര്‍ത്താവ് കല്ലൂരാവിക്കടുത്ത പട്ടാക്കല്ലിലെ കൂലിതൊഴിലാളി ജുനൈദിന്റെ ക്രൂരതക്ക് ഇരയായത്.
രണ്ട് വര്‍ഷം മുമ്പാണ് യുവതിയും ജുനൈദും വിവാഹിതരായത്. യുവതി ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളോടും സഹോദരന്മാരോടുമൊപ്പമാണ് താമസിച്ചിരുന്നത്. ഇടക്കിടെ കൊളവയിലെ വീട്ടിലേക്ക് യുവതി പോകാറുണ്ടായിരുന്നു. ജുനൈദ് നേരത്തെ സക്കീന എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. സക്കീനയെ ഉപേക്ഷിച്ച ശേഷമാണ് കൊളവയല്‍ യുവതിയെ ജുനാദ് വിവാഹം ചെയ്തത്.
മൂന്ന് മാസം മുമ്പ് രാത്രിയില്‍ ജുനൈദ് ഭാര്യയെയും കൂട്ടി വീടിനടുത്തുള്ള കാറ്റാടികൂട്ടത്തില്‍ ചെന്നിരുന്നു. അവിടെ വച്ച് മൊബൈലില്‍ ഓട്ടോ ഡ്രൈവറായ പടന്നക്കാടിനടുത്ത കുറുന്തൂരിലെ അജിയെ ജുനൈദ് വിളിക്കുകയും സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓട്ടോ റിക്ഷയില്‍ ഉടന്‍ തന്നെ അജി സ്ഥലത്തെത്തി.
അജി പറയുന്നതു പോലെ എല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി ജുനൈദ് അല്‍പ്പം മാറി നില്‍ക്കുകയും അജി യുവതിയെ കടന്ന് പിടിക്കുകയും ബലപ്രയോഗത്തിലൂടെ നിലത്ത് കിടത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നുവത്രേ. ബലാത്സംഗ ദൃശ്യങ്ങള്‍ ടോര്‍ച്ച് തെളിച്ച് ജുനൈദ് കണ്ട് രസിച്ചുവെന്ന് യുവതി പരാതിപ്പെട്ടു.
ചെറിയ പെരുന്നാളിന് കുറച്ച് ദിവസം മുമ്പ് അജിയും ഒഴിഞ്ഞവളപ്പിലെ മറ്റൊരു ഓട്ടോ ഡ്രൈവറായ നാസറും രാത്രിയില്‍ വീടിനടുത്തെത്തുകയും ജുനൈദ് ഭാര്യയെ ഓട്ടോയില്‍ കയറ്റി പോവുകയും ചെയ്തു. അജിയാണ് ഓട്ടോ ഓടിച്ചിരുന്നത്. വീടിന് അല്‍പ്പം അകലെ ആളനക്കമില്ലാത്ത സ്ഥലത്തെ പീടികക്കടുത്ത് ഓട്ടോ റിക്ഷ നിര്‍ത്തിയ ഉടന്‍ നാസര്‍ ബലപ്രയോഗത്തിലൂടെ യുവതിയെ ഓട്ടോയില്‍ നിന്നിറക്കി തൊട്ടുത്ത് വെച്ച് ബലാത്സംഗം ചെയ്തു. ഈ സമയവും ഭര്‍ത്താവ് ജുനൈദ് എല്ലാം കണ്ട് രസിക്കുകയായിരുന്നുവത്രേ.
മാനസികമായി തളര്‍ന്ന യുവതി സംഭവം പിന്നീട് സഹോദരിയെ അറിയിക്കുകയും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പിന്നീട് പരാതി നല്‍കുകയുമായിരുന്നു. ആറ് മാസം ഗര്‍ഭിണിയാണ് യുവതി. യുവതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്( ഒന്ന്) കോടതിയില്‍ രഹസ്യ മൊഴി നല്‍കാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment