കാഞ്ഞങ്ങാട്: [www.malabarflash.com] അടുത്ത മാസം കല്ല്യാണം നിശ്ചയിച്ചുറപ്പിച്ച പടന്നക്കാടിനടുത്ത കുറുന്തൂരിലെ തമ്പായിയുടെ മകള്‍ എം.അശ്വതി(25)യും കാമുകന്‍ ഉദുമ നാലാം വാതുക്കല്‍ സ്വദേശി പ്രജിത്തിനോടൊപ്പം പോയി.
പ്രജിത്തിനോടൊപ്പം നാടുവിട്ട അശ്വതി ചെന്നൈയില്‍ തങ്ങിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്റെ മുമ്പാകെ ഹാജരാകുകയായിരുന്നു. പ്രജിത്തും അശ്വതിയും കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ പ്രണയത്തിലായിരുന്നു.
അടുത്ത മാസം 23ന് പയ്യന്നൂര്‍ കാരയില്‍ സ്വദേശിയായ യുവാവുമായി അശ്വതിയുടെ വിവാഹം നിശ്ചയിച്ചുറപ്പിക്കുകയും മോതിര കൈമാറ്റം നടക്കുകയും ചെയ്തതാണ്. പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ അശ്വതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
പ്രായപൂര്‍ത്തിയായതിനാല്‍ അശ്വതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. കോടതിയില്‍ നിന്നിറങ്ങിയ യുവതി കാമുകന്‍ പ്രജിത്തിനും പ്രജിത്തിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടൊപ്പവുമാണ് പോയത്. യുവതിയുടെ മാതാവോ സഹോദരനോ തിരിഞ്ഞു നോക്കിയില്ല. പോലീസ് സ്റ്റേഷനില്‍ നിന്നും ഫോണില്‍ വിവരം നല്‍കിയിരുന്നെങ്കിലും അശ്വതിയെ കാണാന്‍ അവരെത്തിയില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment