കോട്ടയം: [www.malabarflash.com] ഭക്ഷണം വിളമ്പിനല്‍കാന്‍ വൈകിയതിന് ഉറങ്ങാന്‍കിടന്ന വൃദ്ധയായ മാതാവിനെ മകന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. സാരമായി പൊള്ളലേറ്റ കോട്ടയം കുറിച്ചി കേളന്‍കവല തെക്കേക്കുറ്റ് നാരായണന്‍നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മയെ (73) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മകന്‍ ഉണ്ണികൃഷ്ണനെ (36) ചിങ്ങവനം എസ്.ഐ കെ.പി. ടോംസന്‍െറ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 9.45ന് കുറിച്ചി കേളന്‍കവലയിലാണ് സംഭവം. വീട്ടിലത്തെിയ മകന്‍ അമ്മയോട് ചോറുവിളമ്പാന്‍ ആവശ്യപ്പെട്ടു. പ്രായാധിക്യവും ശാരീരിക അസ്വസ്ഥതയുംമൂലം ഉറങ്ങാന്‍കിടന്ന മാതാവ് അമ്മുക്കുട്ടിയമ്മ എഴുന്നേല്‍ക്കാന്‍ അല്‍പം വൈകി.
ഈസമയം വൈദ്യുതിയും ഇല്ലായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഉണ്ണികൃഷ്ണന്‍ വീട്ടില്‍ സൂക്ഷിച്ച മണ്ണെണ്ണ അമ്മയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീപ്പെട്ടിയുരച്ച് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊള്ളലേറ്റ അമ്മുക്കുട്ടിയമ്മ എഴുന്നേറ്റ് പുറത്തേക്ക് ഓടുകയായിരുന്നു. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് തീകെടുത്തി ചെത്തിപ്പുഴ യിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment