ന്യൂഡല്‍ഹി: [www.malabarflash.com] കേന്ദ്ര സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തുടക്കമായി. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുന്‍നിര വ്യവസായികള്‍ പങ്കെടുത്ത ചടങ്ങിലാണ് നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'ക്ക് തുടക്കമിട്ടത്.
ഡിജിറ്റല്‍ ഹൈവേകള്‍ ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയാണ് തന്‍െറ സ്വപ്നമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കഴിവുകള്‍ വളര്‍ത്തി ഇന്ത്യന്‍ യുവത്വം ലോകത്തിന്‍െറ സുരക്ഷ ഏറ്റെടുക്കണം. 'ഡിജിറ്റല്‍ ഇന്ത്യ' വഴി 18 ലക്ഷം പേര്‍ക്ക് തൊഴില്‍ ലക്ഷ്യമിടുന്നതായും മോദി അറിയിച്ചു.
ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമങ്ങള്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷന് കീഴില്‍ വരുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഡിജിറ്റല്‍ ലോക്കര്‍, ഇ^എഡ്യൂകേഷന്‍, ഇ^ഹെല്‍ത്ത്, നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ പദ്ധതിക്ക് കീഴില്‍ വരും. ചടങ്ങില്‍ ഡിജിറ്റല്‍ ഇന്ത്യ പോളിസി പ്രധാനമന്ത്രി പുറത്തിറക്കി.
ഡിജിറ്റല്‍ ഇന്ത്യക്ക് കീഴില്‍ വരുന്ന വിവിധ പദ്ധതികള്‍ക്കായി രണ്ടര ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പ് പദ്ധതിയില്‍ സജീവമായി പങ്കാളിയാകുമെന്ന് ചെയര്‍മാന്‍ സിറസ് മിസ്ട്രി അറിയിച്ചു. ടാറ്റ ഈ വര്‍ഷം 60,000 പുതിയ ഐ.ടി പ്രഫഷനലുകളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സാധാരണക്കാരുടെ ഡിജിറ്റല്‍ ശാക്തീകരണത്തിന് ഉതകുന്ന മികച്ച പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യയെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി അഭിപ്രായപ്പെട്ടു. ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍, എയര്‍ബസ് സി.ഇ.ഒ ഡോ. ബെര്‍നാഡ് ഗെര്‍ബര്‍ട്ട്, അദിത്യാ ബിര്‍ളാ ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, വേദാന്ത കമ്പനിയുടെ തലവന്‍ അനില്‍ അഗര്‍വാള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment