തൃശൂര്‍ : [www.malabarflash.com] ഇരുപത്തഞ്ചു വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊടകര സ്വദേശിനി ശാരദയുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങളാണ് ആമ്പല്ലൂര്‍ മുട്ടിത്തടിയില്‍ നിന്ന് കണ്ടെടുത്തത്. ശാരദയെ കൊന്നെന്ന് അവകാശപ്പെട്ടു പൊലീസിന് ലഭിച്ച ഊമക്കത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
താനുമായി ശാരദയ്ക്കുണ്ടായിരുന്ന അവിഹിതബന്ധം പുറത്തറിഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ചാലക്കുടി ഡിവൈഎസ്പിക്കാണ് കത്തു ലഭിച്ചത്. താനാണു ശാരദയെകൊന്നതെന്നു വ്യക്തമായി പറയുന്നതായിരുന്നു കത്ത്.
കത്തിലെ സൂചനകള്‍ പ്രകാരം മണ്ണ് നീക്കി നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടെടുത്തത്. തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് തെരച്ചിലില്‍ ലഭിച്ചത്. ഇരുപത്തിനാല് വര്‍ഷം മുമ്പ് ശാരദയെ കാണാതായെന്നും പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. അസ്ഥികള്‍ കണ്ടെടുത്തതോടെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
No comments:
Post a Comment