Latest News

പ്രമുഖരുടെ വ്യാജ മരണവാര്‍ത്തകള്‍ ആഘോഷിക്കുന്ന "വാട്ട്‌സ്ആപ്പ് രോഗികള്‍"

കാസര്‍കോട്: [www.malabarflash.com] പ്രമുഖര്‍ മരിച്ചെന്ന വ്യാജ പ്രചരണം വാട്ട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും കൂടി വരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ പി.ഡി.പി അബ്ദുല്‍ നാസര്‍ മഅദനിയുടെ പിതാവ് മരണപ്പെട്ടന്നായിരുന്നു നവമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണം ഉണ്ടായത്.

ഏതോ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന പ്രസ്തുത പോസ്റ്റിന്റെ സത്യാവസ്ഥ അറിയാതെയും പലരും ഷെയര്‍ ചെയ്തു കൊണ്ടിരുന്നു. ഉച്ചയോടെ പി.ഡി.പി നേതാക്കള്‍ വാര്‍ത്ത നിഷേധിച്ചിട്ടും വാട്ട്‌സ് തൊഴിലാളികള്‍ ആ പാവം മനുഷ്യനെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെ അതാ വിണ്ടും ബ്രൈക്കിംങ്ങ് ന്യൂസായി വാട്ട്‌സ്ആപ്പുകാര്‍ രംഗത്തു വന്നു. മുസ്ലിം ലീഗ് മുന്‍ എം.എല്‍.എയും, രാജ്യസഭ അംഗവും, പി.എസ്.ഇ ചെയര്‍മാനുമായിരുന്ന ഹമീദലി ഷംനാടിന്റ മരണ വാര്‍ത്തയാണ് വാട്ട്‌സ്ആപ്പിലൂടെ നിമിഷ നേരം കൊണ്ട് സൂപ്പര്‍ ഹിററായത്.

ഉറങ്ങാനുളള ഒരുക്കത്തിനിടെ യൂത്ത്‌ലീഗ് നേതാവിന്റെ മൊബൈലിലും വന്നു ഷംനാട് സാഹിബിന്റെ മരണവാര്‍ത്ത. നേതാവ് പിന്നൊന്നും നോക്കിയില്ല. കൊടുത്തു വാട്‌സ്ആപ്പിലും ഫെയ്‌സ് ബുക്കിലും ഷെയര്‍. ഇതോടെ നേതാക്കളും പ്രവര്‍ത്തകരും ആശങ്കയിലായി. അവര്‍ ഷാംനാട് സാഹിബിന്റെ വീട്ടിലേക്ക് ഓടി, പക്ഷെ വീട്ടില്‍ ഹമീദലി ഷംനാടും കുടുംബവും ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലായിരുന്നു.

ഏറെ വൈകി ലീഗ് നേതാവ് ബഷീര്‍ വെളളിക്കോത്ത് വാട്ട്‌സ്ആപ്പിലൂടെ ഷംനാടിന്റെ മരണ വാര്‍ത്ത നിഷേധിച്ചു കൊണ്ട് വോയിസ് ക്ലിപ്പ് തന്നെ പുറത്തറക്കി. ഇതോടെ വ്യാജ പ്രചരണങ്ങള്‍ക്ക് അന്ത്യമായി.

വാട്ട്‌സ്ആപ്പ് രോഗം തലയ്ക്ക് പിടിച്ച ചിലര്‍ രാവിലെ എഴുന്നേററ് മൊബൈല്‍ നോക്കിയപ്പോള്‍ കണ്ടത് ഹമീദലി ഷംനാടിന്റെ ചിത്രം വച്ചുളള മരണ വാര്‍ത്തയാണ്. പിന്നെ ഒന്നും ചിന്തിച്ചില്ല, കൊടുത്തു അവര്‍ വീണ്ടും ഷെയറുകള്‍...
പൂര്‍ണ ആരോഗ്യവാനായ ഒരാളെ കൊല്ലുന്ന സോഷ്യല്‍ മീഡിയ കൊലയാളികള്‍ കഴിഞ്ഞ വര്‍ഷം നബിദിന ദിവസം മുന്‍ മന്ത്രികൂടിയായ ചെര്‍ക്കളം അബ്ദുല്ല മരിച്ചതായി വാട്‌സ് ആപ്പില്‍ പ്രചാരണം നടന്നിരുന്നു. ഈ പ്രചരണം വ്യാപകമാകുന്നതിനിടയില്‍ നടന്ന നബിദിനാഘോഷപരിപാടിയില്‍ സജീവ സന്നിധ്യം അറിയിച്ചാണ് ചെര്‍ക്കളം മരണ വാര്‍ത്തക്ക് മറുപടി നല്‍കിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.