Latest News

സിദ്ദീഖിന്‍െറ രണ്ടാം വിവാഹം ഉചിതമായില്ലെന്ന് അന്വേഷണ സമിതി

തിരുവനന്തപുരം: [www.malabarflash.com] മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ് നടത്തിയ രണ്ടാം വിവാഹം ഉചിതമായില്ലെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷിച്ച കെ.പി.സി.സി ഉപസമിതി.

രോഗിയായ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹത്തിന് തയാറായ സിദ്ദീഖിന്‍െറ നടപടി രാഷ്ട്രീയ നേതാവിന് ഒട്ടും യോജിച്ചതായിരുന്നില്ലെന്നാണ് വൈസ് പ്രസിഡന്‍റ് ഭാരതീപുരം ശശി ചെയര്‍മാനും ഡി.ബാബുപ്രസാദ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ വിലയിരുത്തല്‍. സമിതി അന്തിമ റിപ്പോര്‍ട്ട് താമസിയാതെ കെ.പി.സി.സി പ്രസിഡന്‍റിന് കൈമാറും.
പ്രശ്നം വഷളാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് രണ്ടാംവിവാഹത്തിന് ശേഷവും സിദ്ദീഖിന്‍െറ ഭാഗത്തുനിന്നുണ്ടായത്. ആദ്യ ഭാര്യ നസീമയുമായുണ്ടായ പരസ്യ തര്‍ക്കം ഇതിന് തെളിവാണ്. തനിക്കെതിരെ പ്രതികരിക്കാന്‍ നസീമയെ പ്രേരിപ്പിക്കുന്നത് എം.ഐ. ഷാനവാസ് എം.പിയാണെന്ന സിദ്ദീഖിന്‍െറ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സമിതി വിലയിരുത്തി.
അഞ്ചുസിറ്റിങ്ങുകളിലായി ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം മൊഴിയെടുത്തശേഷമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. സിദ്ദീഖിനെതിരെ നടപടി വേണമെന്ന് കരട് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമ്പോഴേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.