Latest News

ഷോപ്പിംഗ് മാളിലെ തുണിക്കടയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: [www.malabarflash.com] നഗരത്തിലെ ഒരു ഷോപ്പിംഗ് മാളില്‍ തുണിക്കടയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുെവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ജീവനക്കാരന്‍ അറസ്റ്റില്‍. അരൂക്കുറ്റി സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. 

തിങ്കളാഴ്ച ഉച്ചയോടെ ട്രയല്‍ റൂമില്‍ വസ്ത്രം മാറാന്‍ കയറിയ യുവതിയാണ് ഒളിപ്പിച്ചു വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. വീഡിയോ ക്യാമറ ഓണാക്കിവെച്ചിരിക്കുന്ന നിലയിലാണ് വാതിലിനോടു ചേര്‍ന്ന് മൊബൈല്‍ വെച്ചിരുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് മുറിക്കുള്ളില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 

സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഇയാള്‍ മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.