Latest News

എന്റെ ദേശക്കാരുടെ സ്‌നേഹക്കൂട്ടായ്മയില്‍ ഇഫ്താര്‍

ദുബായ്/ കാസര്‍കോട്:[www.malabarflash.com] 'എന്റെ ദേശം' വാട്‌സ്ആപ് ഗ്രൂപ്പ് ദുബായിലും കാസര്‍കോട്ടും ഒരുക്കിയ സ്‌നേഹക്കൂട്ടായ്മ സൗഹൃദത്തിന്റെ പുതുപെരുമ വിളിച്ചോതി. കാസര്‍കോടിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ആളുകളുടെ കൂട്ടായ്മയില്‍ മാസങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച വാട്‌സ്ആപ് ഗ്രൂപ്പാണ് കാസര്‍കോട്ടും ദുബായിലും ഒരേ സമയം സ്‌നേഹകൂട്ടായ്മ ഒരുക്കിയത്.


ദുബായില്‍ വ്യവസായി യഹ്‌യ തളങ്കര ആതിഥ്യമരുളിയപ്പോള്‍ കാസര്‍കോട്ട് സാമൂഹിക പ്രവര്‍ത്തകരായ പി.സി.അഹമ്മദ്, നിസാര്‍ പെര്‍വാഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ടിടത്തും ഇഫ്താര്‍ വിരുന്നൊരുക്കി. ഗ്രൂപ്പിലെ പകുതിയോളം പേരും യുഎഇയിലായതിനാലാണ് ദുബായിലും സമാനരീതിയില്‍ പരിപാടി ഒരുക്കിയത്. ഇ. അഹമ്മദ് എംപി, ഇന്ത്യന്‍ കോണ്‍സല്‍ കെ. മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഇല്ലാത്തതിന്റെ ദുരിതം മുന്‍ വിദേശകാര്യ സഹമന്ത്രി കൂടിയായ എംപിയുടെ ശ്രദ്ധയില്‍ പെടുത്തി. കാസര്‍കോട്ടേയ്ക്ക് കൂടുതല്‍ വ്യവസായികളെ ആകര്‍ഷിക്കാനും ഇവിടെയുള്ള പുതു സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരാനും കാസര്‍കോടിനെ റീബ്രാന്‍ഡ് ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ബി.എം.ആരിഫ്, നിസാര്‍ തളങ്കര, ഹിഷാം അബ്ബാസ്, റാഫി ഫില്ലി, ബഷീര്‍ കിന്നിങ്കാര്‍, സ്‌കാനിയ ബെദിര, കെ.എം.അബ്ബാസ്, അസീസ് അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

മൊയ്തീന്‍ അംഗഡിമുഗര്‍, ബഷീര്‍ പെരുമ്പള, പി.എച്ച്.മുഹമ്മദ് അസ്‌ലം, ഫൈസല്‍ മുഹ്‌സിന്‍, ഇഹ്തിഷാം പുത്തൂര്‍, നാങ്കി അലി, റഫീഖ് ഇ.എ, നൗഫല്‍ തായലങ്ങാടി, അസീസ് മിത്തഡി, ഫൈസല്‍ കോളിക്കര, നിഹാല്‍ മഹ്മൂദ്, സഹീര്‍ ബി.എം, ആസിഫ് അലി പാടലടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. 


കാസര്‍കോട്ട് മുജീബ് അഹ്മദ് പരിപാടി നിയന്ത്രിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ ഇമാം നാസര്‍ ചെറുകര റമസാന്‍ പ്രഭാഷണം നടത്തി. പി.സി.അഹമ്മദ് സ്വാഗതം പറഞ്ഞു. പി.എസ്.ഹമീദ്, എം.കെ രാധാകൃഷ്ണന്‍, എ.കെ ശ്യാംപ്രസാദ്, അബ്ദുല്ല സുലൈമാന്‍, ടി.എ ഖാലിദ്, വിനോദ് കുമാര്‍ പെരുമ്പള, പി.ഇ.എ.റഹ്മാന്‍, ടി.എ.ഷാഫി, ജിഹാസ് പി, അസീസ് പുലിക്കുന്ന്, എം. പ്രശാന്ത് കുമാര്‍, അഡ്വ. ബി.എഫ്.അബ്ദുല്‍ റഹ്മാന്‍, കെ.എം.അബ്ദുല്‍ റഹ്മാന്‍, എം.ടി.പി .സൈഫുദ്ദീന്‍, സയ്യിദ് മുഹമ്മദ് ഷമീം കെ.എസ്, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍, എം.വി.സന്തോഷ്, റഹിം ചൂരി, മജീദ് തെരുവത്ത്, ഷാഫി തെരുവത്ത്, ഷാഫി എ. നെല്ലിക്കുന്ന്, കെ.സി.ഇര്‍ഷാദ്, നൗഷാദ് കരിപ്പൊടി, തളങ്കര അബ്ദുല്‍ ഖാദര്‍, കെ.എം.ബഷീര്‍, മുനവ്വര്‍ സമാന്‍, എം.എന്‍.പ്രസാദ്, എബി കുട്ടിയാനം, മധൂര്‍ ഷരീഫ്, ബഷീര്‍ ചേരങ്കൈ, അച്ചു കാസര്‍കോട്, അബ്ദുല്ല പടിഞ്ഞാര്‍, ഷാജു ചന്തപ്പുര, റോയ് ജോസഫ്, അബ്ദുസലാം കുന്നില്‍, മുഹമ്മദ് ഹനീഫ് പി.എം, ഹസ്സന്‍ അബ്ദുല്‍ ഖാദര്‍, ഷിഫാനി മുജീബ്, ഷഹനാസ് സലാം സംബന്ധിച്ചു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.