Latest News

പോളിസി ഉടമകളെ ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് വ്യാപകം

കോഴിക്കോട്: [www.malabarflash.com] ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ളവരെ ഫോണില്‍ വിളിച്ച് തട്ടിപ്പു നടത്തുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നതായി പരാതി. ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ പോളിസിയുടെ ബോണസ് കിട്ടാറായിട്ടുണ്ടെന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ തരണമെന്നുമാണ് ആദ്യം ആവശ്യപ്പെടുന്നത്. 

അതിനുമുമ്പായി പോളിസി ഉടമയുടെ പോളിസി നമ്പര്‍ ഇയാള്‍ കൃത്യമായി പറഞ്ഞ് വിശ്വാസമാര്‍ജിക്കും. ഒരു ലക്ഷത്തിനടുത്ത തുക താങ്കള്‍ക്ക് ബോണസ് ലഭിക്കുമെന്നുപറയും. ഇതിനായി 10,000 രൂപയൊ, 20,000 രൂപയൊ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് ബാങ്ക് വഴി അടക്കണമെന്നും പറയും. എന്നാല്‍ കാര്യമായി എന്തെങ്കിലും സംശയം അങ്ങോട്ടു ചോദിച്ചാല്‍ ഫോണ്‍ കട്ടാകും. ഇതാണ് തട്ടിപ്പിന്റെ രീതി.

ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് ചില പോളിസി ഉടമകള്‍ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും നല്‍കും. ബാങ്ക്വഴി പണവും അയക്കും. പിന്നീട് ഇന്‍ഷുറന്‍സ് ഓഫീസില്‍ അന്വേഷിക്കുമ്പോഴാണ് തട്ടിപ്പ് അറിയുന്നത്. 

പലര്‍ക്കും 011206691300, 009910788497, 07827711946, 09599678296, 148394519 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് കോള്‍ വന്നത്. വിളി വരുന്ന നമ്പറുകള്‍ പരിശോധിക്കുമ്പോള്‍ ചിലത് അന്യസംസ്ഥാന നമ്പറുകളും മറ്റു ചിലത് വിദേശ നമ്പറുകളുമാണ്. തിരിച്ചുവിളിച്ചാല്‍ നമ്പര്‍ നിലവിലില്ലെന്ന സന്ദേശം ലഭിക്കും. പണം നഷ്ടപ്പെട്ടവര്‍ പലരും പരാതിയുമായി രംഗത്തെത്തിയതോടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫീസുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.