ചെറുവത്തൂര്‍: [www.malabarflash.com] മയിച്ച ദേശീയപാതയില്‍ കാറപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വൈദ്യുതലൈനില്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മയ്യിച്ചയിലെ രജീഷിന്റെ ചികിത്സാസഹായത്തിന് നാട്ടുകാര്‍ ഒത്തുകൂടി. ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
ന്യൂ ബ്രദേഴ്സ് ക്ലബ്ബില്‍ രൂപീകരിച്ച സഹായക്കമ്മിറ്റി പത്തുലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. എം പി പത്മനാഭന്‍ അധ്യക്ഷനായി. അപകടത്തില്‍പെട്ട് വൈദ്യുതക്കമ്പിയില്‍ തൂങ്ങിക്കിടന്ന രജീഷിന്റെ ജീവന്‍ രക്ഷപ്പെടുത്തിയ വെങ്ങാട്ടെ മൂലക്കാല്‍ വിജയനെ അനുമോദിച്ചു.
എ കെ ചന്ദ്രന്‍, എം രാധാമണി, മയ്യിച്ച പി ഗോവിന്ദന്‍, എം പി കുഞ്ഞിരാമന്‍, ഇ ടി രവീന്ദ്രന്‍, ടി പി സുകുമാരന്‍, ടി രാജന്‍, എം ഗംഗാധരന്‍, കെ സി ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം പെട്രോള്‍ ബങ്ക് ഉടമ ലക്ഷ്മി നാരായണ പ്രഭു, ചെറുവത്തൂര്‍ ഗ്യാസ് ഏജന്‍സി ജനറല്‍ മാനേജര്‍ സീമ രാജേഷ് എന്നിവര്‍ രജീഷിന് ജോലിയും വാഗ്ദാനം ചെയ്തു. യോഗത്തിനെത്തിയവര്‍ തങ്ങളാലാകുന്നത് കൊടുത്തപ്പോള്‍ ഒരുലക്ഷത്തിലേറെ രൂപ ഉടന്‍ ശേഖരിക്കാനായി.
കഴിഞ്ഞ വെള്ളിയാഴ്ച മയിച്ചയില്‍ അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താനാണ് സമീപത്തെ വീട്ടില്‍നിന്ന് രജീഷ് ഓടിയെത്തിയത്. കാറിടിച്ചു തകര്‍ന്ന വൈദ്യുത തൂണിലെ കമ്പിയില്‍ രജീഷിന്റെ വലതുകൈ കുടുങ്ങുകയായിരുന്നു. വലതുകൈയുടെ ചലനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കൈ മുറിച്ചുമാറ്റി.
No comments:
Post a Comment