വിഴിഞ്ഞം: [www.malabarflash.com] ആലപ്പുഴ തീരത്തുനിന്ന് ഇറാന്‍ ബോട്ട് തീരസംരക്ഷണ സേന പിടികൂടി. വിശദ പരിശോധനയില്‍ ബോട്ടില്‍നിന്ന് പാകിസ്താന്‍ തിരിച്ചറിയല്‍ കാര്‍ഡും സാറ്റലൈറ്റ് ഫോണും കണ്ടത്തെി. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ ഉടമയെ കണ്ടത്തൊനായില്ല. ഇറാനില്‍നിന്നുള്ള ‘ബറൂക്കി’ എന്ന ബോട്ടാണ് കോസ്റ്റ് ഗാര്‍ഡ് ഞായറാഴ്ച പുലര്‍ച്ചെ പിടികൂടിയത്. ഇതിലുണ്ടായിരുന്ന 12 പേരെയും കസ്റ്റഡിയിലെടുത്തു.
പിടിയിലായവര്‍ ഇറാനികളാണെന്ന് പറയുമ്പോഴും സ്ഥിരീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറായിട്ടില്ല. അബ്ദുല്‍ മജീദ് (30) ഷേഹഷാദ്(32), ഹുസൈന്‍(48), ജംഷാദ്(25),മുഹമ്മദ് (26), അഹമ്മദ ്(40), കാസിം (50), അബ്ദുല്‍ ഖാദര്‍(50),പര്‍വേശ് (45), വാഹിദ് (35), ഷാഹിദ് (30),ഇലാഹിം ബക്ഷ് (40) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പിടിയിലായവര്‍ ഇറാന്‍-പാക് അതിര്‍ത്തിയായ ബലൂചില്‍നിന്നുള്ളവരാണെന്നും പിന്നില്‍ പാക് ബന്ധം ഉള്ളതായും സംശയിക്കുന്നു. നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണാണ് ബോട്ടില്‍ ഉപയോഗിച്ചിരുന്നത്. ബോട്ടില്‍ മീന്‍പിടിത്തം നടത്തിയതിന്‍െറ ലക്ഷണവും കണ്ടത്തൊനായില്ല.
പിടിയിലായവരെ റോ, ഐ.ബി, മിലിറ്ററി,എയര്‍ഫോഴ്സ്, ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു. അറബി ലിപിയിലുള്ളതാണ് പാക് തിരിച്ചറിയല്‍ കാര്‍ഡെന്ന് ഡി.സി.പി ഗോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ പറഞ്ഞു.
ഇന്‍റലിജന്‍സ് രഹസ്യവിവരത്തത്തെുടര്‍ന്ന് തീരസംരക്ഷണ സേനയുടെ കൊച്ചി കേന്ദ്രത്തില്‍നിന്നുള്ള ‘അഭിനവ’് എന്ന കപ്പല്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ആലപ്പുഴ ഉള്‍ക്കടലില്‍ ബോട്ട് പിടികൂടിയത്. ആലപ്പുഴ നങ്യാര്‍കുളങ്ങര തീരത്തുനിന്ന് 58.5 നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍വെച്ച് കസ്റ്റഡിയിലെടുത്ത ബോട്ട് വിഴിഞ്ഞത്തത്തെിച്ചു.
ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്ത മീന്‍പിടിത്ത വല, മൂന്നു ചാക്ക് മൈദമാവ്, അരി, സിഗററ്റ ്പായ്ക്കറ്റുകള്‍, നൂഡ്ല്‍സ്,സോഫ്ട് ഡ്രിങ്സ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.
മേയ് 25ന് ഇറാനില്‍നിന്ന് തിരിച്ച ഇവര്‍ ഒരു മാസമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചുറ്റിയടിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ബോട്ടിലെ ബാറ്ററി കേടായതാണ് അലക്ഷ്യമായി സഞ്ചരിക്കാന്‍ കാരണമെന്നാണ് ലഭ്യമായ വിവരം. ഇതു സുരക്ഷാ ഏജന്‍സികള്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
പിടിയിലായവരെ വിഴിഞ്ഞം പൊലീസിനു കൈമാറി. ഇവര്‍ക്കെതിരെ മാരിടൈം നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 12 പേരെയും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment