കൊണ്ടോട്ടി:[www.malabarflash.com] വിമാനത്തിന്റെ കാര്‍പെററിനുളളില്‍ ഒളിപ്പിച്ചു കടത്തിയ 20 സ്വര്‍ണ ബിസ്‌കററുകളുമായി കരിപ്പൂരില്‍ കാസര്‍കോട് സ്വദേശി പിടിയിലായി. ഞായറാഴ്ച രാവിലെ പത്തിനു ദുബായിയില്‍നിന്ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് ചെങ്കള സ്വദേശി പി.എം. ഹാരിസ് (35) ആണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടര്‍ന്നു കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിമാനമെത്തിയപ്പോള്‍ തന്നെ ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍, സ്വര്‍ണം കണ്ടെത്താനായില്ല. വിദഗ്ധ പരിശോധനയിലാണ് ഹാരിസ് ഇരുന്ന സീററിനു സമീപത്തെ തറയില്‍ വിരിച്ച കാര്‍പെററിനുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. 2.33 കിലോഗ്രാം തൂക്കം വരുന്ന 20 സ്വര്‍ണബിസ്‌കററുകളാണു കണ്ടെടുത്തത്. സ്വര്‍ണം കൊണ്ടുവന്നതു താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.
വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ചു പുറത്തു കടത്താനോ ആഭ്യന്തര യാത്രക്കാര്‍ മുഖേന മററു വിമാനത്താവളങ്ങള്‍ വഴി പുറത്തെത്തിക്കാനോ ആയിരുന്നു ശ്രമമെന്നു കരുതുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
പിടികൂടിയ സ്വര്‍ണത്തിന് 62.23 ലക്ഷം രൂപ വിലമതിക്കും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനന്തുകുമാര്‍, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ട് ജി. ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വര്‍ണം പിടികൂടിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment