കാസര്‍കോട്: [www.malabarflash.com] സഹപാഠിക്കൊരു സാന്ത്വനംഎന്ന പ്രമേയത്തില്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റി ഫണ്ട് ശേഖരണം തുടങ്ങി.
ജില്ലാ തല ഉദ്ഘാടനം ചെര്‍ക്കള ട്ടൗണ്‍ ജുമാ മസ്ജിദ് പരിസരത്ത് എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി, എം.എ നജീബ്, ഹാശിം ചെര്‍ക്കള, ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment