ചെര്‍ക്കള: [www.malabarflash.com] ചെര്‍ക്കള കെ.കെ പുറം സ്വദേശി വീട്ടിനകത്ത് കുത്തേറ്റ് മരിച്ചു. കെ.കെ പുറം കുന്നിലിലെ ശങ്കരന്റെ മകന്‍ ശ്രീധരന്‍ (49)ആണ് മരിച്ചത്. കുത്താനുപയോഗിച്ചുവെന്ന് കരുതുന്ന ചിരവ രക്തം പുരണ്ട നിലയില്‍ വീട്ടിനകത്ത് കണ്ടെത്തി.
വീട്ടില്‍ ശ്രീധരനും അമ്മ ഇമ്പിച്ചിയുമാണ് താമസിക്കുന്നത്. കിടപ്പിലായ അമ്മയെ സഹായിക്കാനായി കൂട്ടിരിക്കുകയായിരുന്നു ശ്രീധരന്‍. സഹോദരങ്ങളായ ശശി മാങ്ങാട്ടെ ക്വാട്ടേഴ്‌സിലും രവി ചെറുവത്തൂരിലെ ഭാര്യ വീട്ടിലുമാണ് താമസിക്കുന്നത്. മറ്റൊരു സഹോദരന്‍ സഞ്ജീവന്‍ നേരത്തെ മരിച്ചിരുന്നു.
സഞ്ജീവന്റെ മകന്‍ അശോകന്‍ വെള്ളിയാഴ്ച വൈകിട്ട് ആറരമണിക്ക് അമ്മൂമ്മയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ശ്രീധരനെ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ ഇളയച്ഛന്‍ മാങ്ങാട്ടുള്ള ശശിയെ ഫോണില്‍ വിളിച്ചറിയിച്ചു. ശശി എത്തിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും നില ഗുരുതരമായിരുന്നു. പിന്നീട് മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. അവിവാഹിതനാണ് ശ്രീധരന്‍. കുത്തിയതാരെന്ന് വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍, വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
ശ്രീധരനെ കുത്തിയ പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

No comments:
Post a Comment