Latest News

രണ്ടുപേര്‍ കൊല്ലപ്പെട്ടു: മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു

ന്യൂഡല്‍ഹി: [www.malabarflash.com] ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപം കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് രണ്ടുപേര്‍ വെടിയേറ്റുമരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മുസഫര്‍ നഗറിലെ ഭൂമധ്യ ഗ്രാമത്തിലും സഹാറന്‍പൂര്‍ ജില്ലയിലെ റാംപൂര്‍ മണിഹരന്‍ പ്രദേശത്തുമാണ് രണ്ടുപേര്‍ വെടിയേറ്റുമരിച്ചത്.

പശുവിനെ അറുത്തെന്നാരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസഫര്‍ നഗറില്‍ മുസ്ലിം യുവാവിനെ ജനമധ്യത്തിലൂടെ മൃഗീയമായി മര്‍ദിച്ചുകൊണ്ടുപോകുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും വര്‍ഗീയസംഘര്‍ഷമുണ്ടായത്
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടയില്‍ ബൈക്കിലത്തെിയ നാല് പേര്‍ മിര്‍നാപൂരിലെ ഭൂമധ്യ ഗ്രാമത്തിലെ 25കാരനെ വെടിവെച്ചുകൊന്നു. ഇതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം കല്ലേറ്‌ നടത്തുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷമാണ് സഹാറന്‍പൂരിലേക്കും സംഘര്‍ഷം പടര്‍ന്നത്. 

പെണ്‍കുട്ടിയെ യുവാക്കള്‍ അപമാനിച്ചെന്ന പ്രചാരണമാണ് സഹാറന്‍പൂരില്‍ വര്‍ഗീയസംഘര്‍ഷത്തിനിടയാക്കിയത്. ഇതിനെതുടര്‍ന്ന് സംഘടിച്ചത്തെിയ ഒരുവിഭാഗം യുവാക്കളെ ആക്രമിച്ചു. ഇതോടെ ഇരുവിഭാഗവും സംഘടിച്ചത്തെി പരസ്പരം വെടിവെപ്പ് നടത്തിയെന്നും എട്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. പിന്നീട് സ്ഥലത്തത്തെിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പിലാണ് 25കാരന്‍ മരിച്ചതെന്നും പൊലീസ് അറിയിച്ചു.
തലയോട്ടിയില്‍ തുളച്ചുകയറിയ വെടിയുണ്ടയുമായി ഇദ്ദേഹത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. രോഷാകുലരായ ജനം പൊലിസിനെ തിരിച്ച് വെടിവെച്ചതോടെ പരിക്കേറ്റ റാംപൂര്‍ മണിഹരന്‍ സ്റ്റേഷനിലെ ഹൗസ് ഓഫിസര്‍ പ്രേംവീര്‍ സിങ്ങിനെയും കോണ്‍സ്റ്റബ്ള്‍ സുനില്‍കുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് ഒരാള്‍ മരിച്ചതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് സൂപ്രണ്ട് മഹേന്ദ്ര യാദവ് പറഞ്ഞു. 

കൊല്ലപ്പെട്ട വസീം അഖ്തറിന്‍െറ കുടുംബത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പൊലീസ് വെടിവെപ്പിനെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടെങ്കിലും ഇതില്‍ തൃപ്തരാകാതെ ജനം സഹാറന്‍പൂര്‍ റോഡ് ഉപരോധിച്ചു. വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഡി.ഐ.ജി എ.കെ. രാഘവ് സ്ഥലത്തത്തെി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ജനം പിരിഞ്ഞുപോയത്. 

കുറ്റക്കാരായ പൊലീസുകാരെയും വെറുതെവിടില്ലെന്ന്‌ സ്ഥലത്തത്തെിയ ഐ.ജി അലോക് ശര്‍മ പറഞ്ഞു. വെടിവെപ്പിനുത്തരവാദികളായ എസ്.എച്ച്.ഒ പ്രേംവീര്‍ റാണക്കും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തു. അക്രമത്തിന് പ്രേരിപ്പിച്ചതിന് നഗരപാലിക ചെയര്‍മാന്‍ പ്രദീപ് ചൗധരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2014ലെ കലാപത്തില്‍ സഹാറന്‍പൂരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.



Keywords: National News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.