കലാപം എന്നും നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതമാണെന്നതിന് ജീവിച്ചിരിക്കുന്ന തെളിവാണ് ബില്‍ക്കീസ് ബാനു. ക്രൂരമായ ആ ബലാത്സംഗത്തിനിരയാകുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു അവള്‍… 2002 ലെ ഗുജറാത്ത്കലാപത്തിന്റെ ഇരകളിലൊരാള്‍.
കലാപത്തിനിടെ തന്റെ ബന്ധുക്കളായ 14 പേര്‍ ക്രൂരമായി ബലാത്സംഗത്തിനിരയാകുന്നതിനും കൊല്ലപ്പെടുന്നതിനും അവള്‍ സാക്ഷിയായി. അതില്‍ അവളുടെ ഉമ്മയും മൂന്നു വയസ്സായ മകളും ഉണ്ടായിരുന്നു. ജീവച്ഛവമായിട്ടു അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാന്‍ അവള്‍ ധൈര്യം കാണിച്ചു… പ്രതികള്‍ക്ക് 2008 ല്‍ മുംബൈ പ്രത്യേക കോടതി വിധിച്ച ശിക്ഷ ജീവപര്യന്തം തടവായിരുന്നു. ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
13 വര്‍ഷത്തിന് ശേഷം താന്‍ അനുഭവിച്ച യാതനകളും പീഡനകളും വിവരിച്ചുകൊണ്ടുള്ള ബില്‍ക്കീസ് ബാനുവിന്റെ ഒരു സ്റ്റാറ്റസ് ”ഇന്ത്യന്‍ ക്വാട്സ്” എന്ന ഫേസ്ബുക്ക് പേജില്‍ വന്നിരിക്കുന്നു… ഇന്ത്യയുടെ മകള്‍; ബില്‍ക്കീസ് ബാനു എന്ന തലക്കെട്ടില്‍ തുടങ്ങുന്ന സ്റ്റാറ്റസില്‍ ആ ദിവസം താനനുഭവിച്ച വേദനയുടെ ആഴം അവര്‍ വരച്ചിട്ടിരിക്കുന്നു…
”എന്റെ കുടുംബത്തില്‍ ആകെയുള്ള നാല് പുരുഷന്മാരെയും അവര്‍ അതിക്രൂരമായി കൊന്നുകഴിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് സ്ത്രീകളെ വിവസ്ത്രരാക്കി… ആ അക്രമികളില്‍ നിരവധി പേര്‍ മാറി മാറി എന്റെ കുടുബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഞാനും അവരുടെ പിടിയിലായി. എന്റെ മൂന്നുവയസ്സുള്ള മകള്‍ സലേഹ അപ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്നു.. അവര്‍ അവളെ പിടിച്ചു വാങ്ങി, മുകളിലേക്ക് എറിഞ്ഞു… താഴെ വീണ വീഴ്ചയില്‍ അവളുടെ കുഞ്ഞുതല പാറക്കല്ലില്‍ തട്ടി ചിന്നിച്ചിതറി… അതുകണ്ട് ഹൃദയം തകര്‍ന്ന് ഞാന്‍ നിലവിളിച്ചു… നാലുപേര്‍ ചേര്‍ന്നാണ് എന്റെ കൈയും കാലും പിടിച്ചുവെച്ചത്… ബാക്കിയുള്ളവര്‍ മാറിമാറി എന്നെ ബലാത്സംഗം ചെയ്തു… അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ ക്രൂരമായി ചവിട്ടുകളും അടിക്കുകയും ചെയ്തു.. മുട്ടന്‍ വടികൊണ്ടാണ് എന്റെ തലയ്ക്കടിച്ചത്… അവസാനം മരിച്ചെന്ന് കരുതി എന്നെ അവര്‍ ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു…”
”നാലോ അഞ്ചോ മണിക്കൂറുകള്‍ക്ക് ശേഷമാണ് എനിക്ക് ബോധം തിരിച്ചുകിട്ടിയത്… എന്റെ ശരീരം മറയ്ക്കാനായി ഒരു തുണ്ട് തുണിക്കായി ഞാന്‍ അവിടെയെല്ലാം തിരഞ്ഞു.. ഒന്നും കിട്ടിയില്ല… വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആ കുന്നിന്‍മുകളില്‍ ഞാന്‍ കഴിഞ്ഞത് ഒന്നര ദിവസമാണ്… മരണത്തെ അത്രയേറെ ആഗ്രഹിച്ചുകൊണ്ടാണ് അവിടെ കിടന്നത്… സമീപത്തെ ഒരു ആദിവാസി കോളനിയിലാണ് പിന്നീട് ഞാനെത്തിപ്പെട്ടത്… അവിടെയെങ്കിലും എനിക്കൊരു അഭയം കിട്ടാനായി അവരുടെ മുമ്പില്‍ ഒരു ഹിന്ദുവായി ഞാനഭിനയിച്ചു…”
”ആ അക്രമകാരികള്‍ ഉപയോഗിച്ചത് അത്രയ്ക്കും വൃത്തികെട്ട ഭാഷയായിരുന്നു. അത് ഒരിക്കല്‍ കൂടി പറയാനുള്ള ശേഷി എനിക്കില്ല… എന്റെ മുന്നില്‍ വെച്ചാണ് അവരെന്റെ അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും കൊന്നത്… ബലാത്സംഗം ചെയ്യുകയും കൊല്ലുകയും മാത്രമല്ല, കേട്ടലറയ്ക്കുന്ന തെറിവാക്കുകള്‍ അവര്‍ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.. അഞ്ചുമാസം പ്രായമായ ഒരു കുഞ്ഞ് എന്റെ വയറ്റില്‍ വളരുന്നുവെന്ന് എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു… പക്ഷേ എന്റെ വായിലും കഴുത്തിലും അമര്‍ത്തി ചവിട്ടിയിരുന്ന അവരുടെ കാലുകള്‍ എന്നെ അതിന് അനുവദിച്ചില്ല… ”
”എന്നെ ബലാത്സംഗം ചെയ്തവര്‍ക്ക് ശിക്ഷ ലഭിച്ചുവെന്നതും ജയിലില്‍ അടയ്ക്കപ്പെട്ടു എന്നതും ഞാനനുഭവിച്ച ദുരിതങ്ങള്‍ക്ക് അറുതിയാക്കുന്നില്ല… പക്ഷേ, എപ്പോഴൊക്കെയോ നീതി ഇവിടെ ജയിക്കുന്നുവെന്ന സൂചനകള്‍ അത് തരുന്നുണ്ട്.. വര്‍ഷങ്ങളായി എനിക്ക് പരിചയുള്ളവരാണ് എന്നെ ബലാത്സംഗം ചെയ്തത്… ഞങ്ങളുടെ അടുത്ത് നിന്നാണ് അവര്‍ പാല്‍ വാങ്ങിയിരുന്നത്. അവരെല്ലാവരും പാലിനായി ഞങ്ങളുടെ അടുത്ത് വരുമായിരുന്നു… അവര്‍ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടായിരുന്നുവെങ്കില്‍ അവരെന്നോട് ഇങ്ങനെ ചെയ്യുമായിരുന്നോ… എനിക്ക് എങ്ങനെ അവരോട് ക്ഷമിക്കാന്‍ കഴിയും… ”

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment